പ്രോജക്ട് ഫെലോ ഒഴിവ്, കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി അവസരം

പ്രോജക്ട് ഫെലോ ഒഴിവ്, കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി അവസരം 

കേരള കാർഷിക സർവ്വകലാശാലയുടെ കായംകുളത്തുള്ള ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോർഡ് പ്രോജക്ടിൽ കരാറടിസ്ഥാനത്തിൽ ഒരു പ്രോജക്ട് ഫെലോയുടെ ഒഴിവുണ്ട്.

യോഗ്യത : എം.എസ്.സി അഗ്രിക്കൾച്ചർ എം.എസ്.സി മൈക്രോബയോളജി/ എം.എസ്.സി സുവോളജി, എം.എസ്.സി ബോട്ടണി ആണ്. അടിസ്ഥാന യോഗ്യത: വിജ്ഞാപന തീയതിയിൽ (36 വയസിൽ കൂടാൻ പാടില്ല. സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് സർട്ടിഫിക്കേറ്റിന്റെ അടിസ്ഥാനത്തിൽ നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കുന്നതാണ്. പ്രോജക്ടിന്റെ ഭാഗമായി സർവ്വ ഉൾപ്പെടുന്നതിനാൽ കേരളം മുഴുവൻ യാത്ര ചെയ്യാൻ സന്നദ്ധമായിരിക്കണം.
താല്പര്യമുള്ള പേര്, മേൽവിലാസം, പ്രവൃത്തി പരിചയം, ഗവേഷണ പരിചയം എന്നിവയടങ്ങിയ ബയോ ഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും സഹിതം 2023 സെപ്റ്റംബർ മാസം 19 ന് രാവിലെ 9.00 ന് കായംകുളം ഓണാട്ടുകര മേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ പ്രോജക്ട് ഡയറക്ടർ & ഹെഡ് മുൻപാകെ എഴുത്ത് പരീക്ഷ ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
നമ്പർ : 0479 2443404

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain