മെഗാ തൊഴിൽമേള വഴി നാൽപതിലധികം കമ്പനികളിലേക്ക് നിരവധി ഒഴിവുകൾ.

kerala mega job fair
മെഗാ തൊഴിൽമേള കണക്ട് 2കെ23' വഴി ജോലി നേടാൻ അവസരം

കുടുംബശ്രീ ജില്ലാമിഷനും ചടയമംഗലം ബ്ലോക്ക്പഞ്ചായത്തും ചേർന്ന് 'കണക്ട് 2കെ23' തൊഴിൽമേള സെപ്റ്റംബർ 23ന് ചടയമംഗലം മാർത്തോമ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ നടത്തും.
ഡി ഡി യു ജി കെ വൈ/വൈ കെ പദ്ധതി വഴി പരിശീലനം പൂർത്തീകരിച്ച് തൊഴിൽ മാറ്റം ആഗ്രഹിക്കുന്നവരും തൊഴിൽ ലഭിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.

ബാങ്കിങ് ആൻഡ് ഫിനാൻസ്, ഐ റ്റി ആൻഡ് ഐ റ്റി ഇ എസ് , ഓട്ടോമൊബൈൽ, മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ, ഇൻഷുറൻസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുള്ള 40 കമ്പനികൾ പങ്കെടുക്കും.
ഇവിടെ click ചെയ്യുക ഇതിൽ രജിസ്റ്റർ ചെയ്യാം. സ്പോട്ട് രജിസ്ട്രേഷനുമുണ്ട്. രജിസ്ട്രേഷൻ സൗജന്യമാണ്.
ഫോൺ 0474 2794692. ജില്ലാ : കൊല്ലം

✅ അഭിമുഖം നടത്തുന്നു.

കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 ശനിയാഴ്ച നഴ്സ്, ഫാർമസിസ്റ്റ്, അറ്റെൻഡന്റ്, അസിസ്റ്റന്റ്, ഫിറ്റർ, ക്ലീനിങ്ങ് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനർ, മാനേജർ തുടങ്ങി 60 ഒഴിവുകളിൽ അഭിമുഖം നടത്തുന്നു.

എട്ടാം ക്ലാസ്സ് മുതൽ ബിരുദം, ബിരുദാനന്തര ബിരുദം, ഐടിഐ, ഡിപ്ലോമ തുടങ്ങിയ യോഗ്യതയുള്ള 18 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഫോൺ നമ്പർ: 0484 2576756, 8943545694, 7012331960.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain