വൃദ്ധസദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്

വൃദ്ധസദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്


വെള്ളനാട് ഗ്രാമപഞ്ചായത്തിന് കീഴില്‍ കാട്ടാക്കട കളത്തോട്ടുമലയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനത്തില്‍ ഒരു മള്‍ട്ടി ടാസ്‌ക് പ്രൊവൈഡറുടെ ഒഴിവുണ്ട്.

യോഗ്യത വിവരങ്ങൾ.

എസ്.എസ്.എല്‍.സി പാസായവരും ജെറിയാട്രി കെയറില്‍ പരിജ്ഞാനമുള്ളവരും 25നും 45നും ഇടയില്‍ പ്രായമുള്ളവരുമായ പുരുഷന്മാരാണ് അപേക്ഷിക്കേണ്ടത്.

Nb:സ്ത്രീകള്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് വെള്ളനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വയസ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്ളടക്കം ചെയ്യേണ്ടതാണ്.

തയ്യാറാക്കിയ അപേക്ഷകള്‍ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ടോ ശിശുവികസന പദ്ധതി ഓഫീസര്‍ ഐ.സി.ഡി.എസ് ഓഫീസ് വെള്ളനാട് 695125 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ എത്തിക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.

ജനറൽ ആശുപത്രിയിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ ജോലി ഒഴിവ്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ 9-ാം വാർഡിലെ രോഗികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നു.

ആകെ 2 ഒഴിവുകൾ ആണ് ഉള്ളത്
പ്രതിമാസ വേതനം 18390 രൂപ. 

യോഗ്യത: എട്ടാംക്ലാസ് പാസ്. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.
നിയമനം ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും.

പ്രായപരിധി പരമാവധി 50 വയസ്. (കിടപ്പ് രോഗികൾ ഉൾപ്പെടെയുള്ള വ്യക്തികൾക്ക് പരിചരണം നൽകാൻ കഴിയുന്ന ശാരീരിക ക്ഷമത ഉള്ളവരായിരിക്കണം.
ഉദ്യോഗാർഥികൾ സെപ്റ്റംബർ 20 നു രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: 0471- 2343241.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain