ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ ജോലി നേടാം.

ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ ജോലി നേടാം.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ജോലി അവസരങ്ങൾ 


കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ,കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിൽ വാക്ക് - ഇൻ - ഇന്റർവ്യു നടത്തുന്നു.

ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : MSW/PG in (Psychology/ Sociology), 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. പ്രതിമാസം 16000 രൂപയാണ് വേതനം.

സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. യോഗ്യത : എസ്.എസ്.എൽ.സി, 23 വയസ്സ് പൂർത്തിയാകണം. പ്രതിമാസം 10000 രൂപയാണ് വേതനം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്.

കുടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള
മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമുട്, കരമന.പി.ഒ, തിരുവനന്തപുരം

ഫോൺ നമ്പർ 04712348666
ഇമെയിൽ- keralasamakhya@gmail.com

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain