കേരളത്തിൽ ഡിപ്ലോമക്കാർക്ക് ആയിരത്തിൽപരം അപ്രന്റീസ് ഒഴിവുകൾ

സംസ്ഥാനത്തെ വിവിധ സർക്കാർ പൊതുമേഖലാ/സ്വകാര്യ സ്ഥാപന ങ്ങളിൽ അപ്രന്റിസ്ട്രെയിനിങ്ങിന് അവസരം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്ര സർക്കാരിന് കീഴി ലുള്ള ചെന്നൈയിലെ ദക്ഷിണ മേഖലാ ബോർഡ് ഓഫ് അപ്രന്റി സ്ഷിപ്പ് ട്രെയിനിംഗും ചേർന്നാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഒഴിവ്: 1000+.യോഗ്യത: ബി.ടെക്/ ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ. കോഴ്സ് പാസായി അഞ്ച് ഖ് വർഷം കഴിയാ ത്തവരും അപ്രന്റീസ് ആക്ട് പ്രകാരം പരിശീലനം ലഭിക്കാത്തവരുമാകണം.

സ്റ്റൈപ്പൻഡ്: ബി.ടെക്കിന് കുറഞ്ഞത് 9000 രൂപ, ഡിപ്ലോമ യ്ക്ക് കുറഞ്ഞത് 8000 രൂപ.

അപേക്ഷ: www.sdcentre.org എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം.

അപേക്ഷാഫീസ്: ബി.ടെക്ക്: 80 രൂപ (എസ്.സി/എസ്.ടി-45 രൂപ), ഡിപ്ലോമ: 65 രൂപ, (എസ്. സി/എസ്.ടി: 35 രൂപ). അപേക്ഷാ ഫോമിൽ സൂചിപ്പിച്ചിരിക്കുന്ന ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് അടുത്തുള്ള ട്രഷറിയിൽ നിന്നോ ഇ ട്രഷറി വെബ്സൈറ്റ് മുഖേനയോ
ചലാൻ അടയ്ക്കാം. അപേക്ഷയും സ്വയം സാക്ഷ്യപ്പെടുത്തിയ പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, കൺസോളിഡേ റ്റഡ് മാർക്ക് ലിസ്റ്റ്, എസ്.എസ്. എൽ.സി സർട്ടിഫിക്കറ്റ് എന്നിവ യുടെ പകർപ്പുകളും ചലാൻ അടച്ച തിന്റെ രസീതും സഹിതം തപാൽ മുഖേനയോ നേരിട്ടോ അയയ്ക്കണം.

വിലാസം: അസി.ഡയറക്ടർ, സൂപ്പർവൈസറി ഡെവലപ്പ്മെ ന്റ് സെന്റർ, കളമശ്ശേരി-683104, sdckalamassery@gmail.com എന്ന ഇമെയിൽ വിലാസത്തി ലേക്ക് സ്കാൻ ചെയ്തും അയയ്ക്കാം. അവസാന തീയതി: ഒക്ടോബർ 4

എസ്.ഡി. സെന്ററിൽ രജിസ്റ്റർ ചെയ്ത ശേഷം ഇ-മെയിൽ വഴി ലഭിച്ച രജിസ്ട്രേഷൻ കാർഡും ബന്ധപ്പെട്ട രേഖകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഒന്നിൽ കൂടുതൽ സ്ഥാപനങ്ങ ളിൽ പങ്കെടുക്കാൻ അവസരമു ണ്ട്. അഭിമുഖം സ്ഥലം: കളമശ്ശേരി ഗവ.പോളിടെക്നിക്ക് കോളേജ്, തീയതി: ഒക്ടോബർ 7 (9AM)

ട്രെയിനിങ്ങിന് ശേഷം കേന്ദ്ര ഗവൺമെന്റ് നൽകുന്ന പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റ് അഖിലേന്ത്യ തലത്തിൽ തൊഴിൽ പരിചയമായി പരിഗണിച്ചിട്ടുണ്ട്. അപേക്ഷാഫോ മിനും പങ്കെടുക്കുന്ന കമ്പനികളുടെ വിശദാംശങ്ങൾക്കും വെബ്സൈ റ്റ് സന്ദർശിക്കുക. വെബ്സൈറ്റ്: www.sdcentre.org, ഫോൺ: 0484 2556530.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain