കുടുംബശ്രീയില്‍ ജോലി അവസരം – CV മെയില്‍ അയച്ചു ജോലി നേടാം.

കുടുംബശ്രീയില്‍ ജോലി അവസരം – CV മെയില്‍ അയച്ചു ജോലി നേടാം.

Kudumbashree City Mission Manager Recruitment 2023: കേരള സര്‍ക്കാരിന്റെ കീഴില്‍ കുടുംബശ്രീയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കുടുംബശ്രീ ഇപ്പോള്‍ സിറ്റി മിഷന്‍ മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

വിവിധ യോഗ്യത ഉള്ളവര്‍ക്ക് സിറ്റി മിഷന്‍ മാനേജര്‍ പോസ്റ്റുകളിലായി മൊത്തം 12 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേരളത്തില്‍ നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഓഗസ്റ്റ്‌ 25 മുതല്‍ 2023 സെപ്റ്റംബര്‍ 7 വരെ അപേക്ഷിക്കാം.

✅City Mission Manager
✅ഒഴിവ് -12-ഒഴിവ് 
✅ശമ്പളം :Rs.40,000/-
✅പ്രായം,40 വയസ്സ്

വിദ്യാഭ്യാസ യോഗ്യത : അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം

പ്രവൃത്തി പരിചയം : കുടുംബശ്രീ മിഷനിൽ നിലവിൽ NULM മൾട്ടി ടാസ്ക് പേഴ്സണൽ ( എം.ടി.പി ) തസ്തികയിൽ തുടർച്ചയായി മൂന്ന് വർഷമെങ്കിലും ജോലി ചെയ്തവർ ആയിരിക്കണം 

Kudumbashree സിറ്റി മിഷന്‍ മാനേജര്‍ റിക്രൂട്ട്മെന്റ് 2023 അപേക്ഷാ

recruitmentnulm@gmail.com എന്ന മെയിൽ ഐ.ഡിയിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 07.09.2023

അപേക്ഷകൾ കുടുംബശ്രീ ജില്ലാമിഷനുകളിലോ ,സംസ്ഥാനമിഷനിലോ നേരിട്ട് സ്വീകരിക്കുന്നതല്ല.

(നിർദ്ദിഷ്ട ഇ – മെയിൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ് ) . ഇ – മെയിൽ വഴി അല്ലാതെ ലഭിക്കുന്ന അപേക്ഷകളും യഥാസമയം ലഭിക്കാത്ത അപേക്ഷകളും അംഗീകരിച്ച യോഗ്യതകൾ ഇല്ലാത്തതുമായ അപേക്ഷകളും പരിഗണിക്കുന്നതല്ല .

റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിച്ചു . നിശ്ചിത സമയത്തിനകം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം ഈ നിയമനം റദ്ദാക്കുന്നതും ലിസ്റ്റിൽ നിന്ന് ഒഴിവാക്കപ്പെടുന്നതുമാണ്.

റാങ്ക് ലിസ്റ്റിൻറെ കാലാവധി പ്രസിദ്ധീകരിച്ച ദിവസം മുതൽ 31.03.2024 വരെയോ എൻ.യു.എൽ.എം ഒന്നാംഘട്ടം അവസാനിക്കുന്ന തീയതി
(ഏതാണോ ആദ്യം വരെയോ ആയിരിക്കും. ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം ഉണ്ടായേക്കാം.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain