കേരളത്തിലാകെ 3000 പേരെയാണ് ആദ്യ ഘട്ടത്തിൽ നിയമിക്കുന്നത്. കെഎസ്എഫ്ഇയുടെ 16 മേഖലാ ഓഫിസുകളുടെ അധീനതയിലായിരിക്കും തിരഞ്ഞെടുത്തവർക്കു പ്രവർത്തിക്കേണ്ടി വരിക. കെഎസ്എഫ്ഇ യുടെ വിവിധ പദ്ധതികളുടെ വിപണനവും അനുബന്ധ സേവനങ്ങളുമാണ് പ്രധാനമായും ചെയ്യേണ്ടി വരിക. താൽക്കാലിക നിയമനമാണ്.
യോഗ്യത: പ്ലസ് ടു
പ്രായം: 20-45.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ എന്നിവ സഹിതം തപാലായി അപേക്ഷ സമർപ്പിക്കണം.
ശമ്പളം: ഇൻസെന്റീവ് അടിസ്ഥാനത്തിൽ. യോഗ്യത തെളിയിക്കുന്ന രേഖകൾ, പാസ്പോർട് സൈസ് ഫോട്ടോ, ബയോഡേറ്റ എന്നിവ സഹിതം വിശദമായ അപേക്ഷ 2023 ഒക്ടോബർ 10നകം അയയ്ക്കണം. വി ലാസം: കെഎസ്എഫ്ഇ ലിമിറ്റഡ്, ബിസിനസ് വിഭാഗം, ഭദ്രത, മ്യൂസിയം റോഡ്, ചെമ്പുക്കാവ് പിഒ, തൃശൂർ-680 020.
🔺വയനാട് എഞ്ചിനീയറിംഗ് കോളേജിൽ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗത്തിന്റെ കീഴിലുള്ള ജിമ്മിൽ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത പ്ലസ് ടു പാസ്സ്, വെയിറ്റ് ലിഫ്റ്റിഗ്, പവർ ലിഫ്റ്റിംഗ്, ബോഡി ബിൽഡിഗ് എന്നിവയിൽ ഏതെങ്കിലും സ്റ്റേറ്റ് ലെവൽ സമ്മാനാർഹർ, മുൻ പരിചയം അഭികാമ്യം.
താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി സെപ്തംബർ 25 ന് രാവിലെ 10 ന് വയനാട് എഞ്ചിനീയറിംഗ് കോളേജ് പിടിഎ ഓഫീസിൽ എത്തണം.