മിൽമയിൽ ജോലി ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം, Milma job vacancy 2023 apply now

മിൽമയിൽ ജോലി ഒഴിവ് ഇപ്പോൾ അപേക്ഷിക്കാം, Milma job vacancy 2023 apply now
മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് അവസരം, വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക, ഷെയർ കൂടി ചെയ്യുക.
🔰 വാക്ക്-ഇൻ- ഇന്റർവ്യൂ

തസ്തിക:പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)
പ്രതീക്ഷിത ഒഴിവുകൾ: 07

നിയമനം:താൽക്കാലികം (179 ദിവസം).
യോഗ്യത:10-ാം ക്ലാസ്സ് പാസ്സായിരിയ്ക്കണം,ബിരുദധാരികൾ ആകരുത്.
പ്രായം:01.01.2023-ൽ 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്.(ഉയർന്ന പ്രായപരിധിയിൽ SC/ST വിഭാഗത്തിന് 5 വർഷവും, OBC)എക്സ് സർവ്വീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്..
പ്രതിമാസ വേതനം-14000/- + അറ്റൻഡൻസ് ബോണസ് 3000/- രൂപയും (അറ്റൻഡൻസിന് വിധേയം).

നിബന്ധനകൾ

തെരഞ്ഞെടുക്കപ്പെടുന്നവർ 40000/- രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മേൽ തുകയ്ക്ക് തുല്യമായ ഒരു ഗവൺ മെന്റ് ജീവനക്കാരന്റേയോ മിൽമ സ്ഥിരം ജീവനക്കാരന്റേയോ ഇൻഡിറ്റി ബോണ്ട് ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാധ്യസ്ഥരായിരിയ്ക്കും.

2. രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിയ്ക്കണം. താൽപര്യമുളള അന്നേ ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

തീയതി, സമയം - 04.10.2023, 10 am to 12.30 pm.
സ്ഥലം- ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം.

🔰 വാക്ക്-ഇൻ- ഇന്റർവ്യൂ

മിൽമയുടെ കൊല്ലം ഡയറിയിൽ താഴെപറയുന്ന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
തസ്തിക : ജൂനിയർ അസിസ്റ്റന്റ്.
യോഗ്യത : First class B.com Degree (Regular)
പ്രവൃത്തിപരിചയം : അക്കൗണ്ടിംഗ്/ക്ലെറിക്കൽ ജോലിയുമായി ബന്ധപ്പെട്ട് ഏതെ ങ്കിലും പ്രമുഖ സ്ഥാപനത്തിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
ഒഴിവ് : 1 എണ്ണം
ശമ്പളം 17000/
പ്രായം : 01.01.2023-ൽ 18 നും 40 നും മദ്ധ്യേ ( കേരള സഹകരണ നിയമം അനുശാസിക്കുന്ന പ്രകാരം SC/ST - 5 വർഷം, OBC/Ex- Servicemen - 3 വർഷം വയസിളവ് ലഭിക്കുന്നതാണ്).
ഇന്റർവ്യൂ നടക്കുന്ന തീയതി :30.09.2023

താൽപര്യമുള്ള ഉദ്ദ്യോഗാർത്ഥികൾ പ്രായം വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 30.09.2023 തീയതിയിൽ 10.30 am നും 11.30 am നും ഇടയ്ക്ക് കൊല്ലം ഡയറിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

🔰 മിൽമ എറണാകുളം മേഖല യൂണിയന്റെ കോട്ടയം ഡെയറിയിലേക്ക് സെയിൽസ് റെപ്രസെന്ററ്റിവ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ അഭിമുഖത്തിന് ക്ഷണിക്കുന്നു.
തസ്തികയുടെ പേര്.ഫിൽഡ് സെയിൽസ് റെപ്രസെന്ററ്റിവ്
യോഗ്യത : 50 % മാർക്കോടെയുളള ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം
ഇന്റർവ്യൂ തിയതി : സെപ്റ്റംബർ 30 രാവിലെ 11 മണിക്ക്

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ
സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ വടവാതൂർ കോട്ടയം ഡെയറിയിൽ
നിർദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് :0484 2541193, 2556863

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain