മിൽമയിൽ ജോലി നേടാം | Milma latest job vacancy - apply now

തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് - മിൽമ, അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.

യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം
അഭികാമ്യം: ഒരു വർഷത്തെ പരിചയം
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 35,000 രൂപ
ഇന്റർവ്യൂ തിയതി: സെപ്റ്റംബർ 20 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.

🔺ചടയമംഗലം ബ്ലോക്കിൽ നടപ്പിലാക്കുന്ന കുടുംബശ്രീ മൈക്രോ എന്റർപ്രൈസ് പദ്ധതിയുടെ ഭാഗമായി എം ഇ ആർ സിയിൽ അക്കൗണ്ടന്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തും.

ചടയമംഗലം ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളിൽ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.

യോഗ്യത: എം കോം, ടാലി.
വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സന്റെ സാക്ഷ്യപത്രവും സഹിതം സെപ്റ്റംബർ 25ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കുടുംബശ്രീ, സിവിൽസ്റ്റേഷൻ പി ഒ., കൊല്ലം - 691003 വിലാസത്തിൽ ലഭിക്കണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain