കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 | Kerala Devaswom Board Recruitment 2023 Apply online

Kerala Devaswom Recruitment Board Recruitment 2023 notification , Kerala Devaswom Board Recruitment 2023 apply
Kerala Devaswom Board Recruitment - തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള വിവിധ ദേവസ്വങ്ങളിൽ പാർട്ട് ടൈം കഴകം കം വാച്ചർ തസ്തികയിൽ നിലവിലുള്ള നൂറ്റി പത്തൊമ്പത് (119) ഒഴിവുകളിലേയ്ക്ക് നിയമിക്കപ്പെടുന്നതിന് ദൈവത്തിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമുള്ള നിശ്ചിതയോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ട പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിയ്ക്കുന്നു.

Kerala Devaswom  Board Recruitment Notification

 കാറ്റഗറി
 നമ്പർ 
03/2023
 തസ്തികപാർട്ട് ടൈം കഴകം
 കം വാച്ചർ
 ശമ്പളം 11500 – 18940

Kerala Devaswom Board Recruitment Educational qualifications.

 കേരള ദേവസ്വം റിക്രൂട്ട്മെന്റ് 2023 ലേക്ക്അ പേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ് ആയിരിക്കണം.പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ സാധിക്കില്ല.

Kerala Devaswom Board Recruitment Available vacancy

 കേരള ദേവസ്വം ബോർഡ് റിക്രൂട്ട്മെന്റ് 2023 ലേക്ക് ഇപ്പോൾ 119 ( നൂറ്റി പത്തൊമ്പത് )ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. മുകളിൽ കാണിച്ചിട്ടുള്ള ഒഴിവുകളിലേയ്ക്കും ലിസ്റ്റ് പ്രാബല്യത്തിലിരിക്കുമ്പോൾ എഴുതിഅറിയിക്കുന്ന കുടുതൽ ഒഴിവുകളിലേയ്ക്കും ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതാണ്.

Kerala Devaswom Board Recruitment Age Detials

18 വയസ്സിന് 36 വയസ്സിന് ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 01.01.2005നും 02 -01 -1987. ഇടയിൽ
ജനിച്ചവരായിരിക്കണം. രണ്ട് തീയതികളും ഉൾപ്പെടെ) (പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റ് പിന്നോക്ക സമുദായങ്ങളിൽ പെട്ടവർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ് (വയസിളവിനെ സംബന്ധിച്ച വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക
നോക്കുക).

Kerala Devaswom Board Recruitment How to Apply?

ഉദ്യോഗാർത്ഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വെബ് സൈറ്റിന്റെ ഹോം പേജിലുള്ള "Apply Online" എന്ന ലിങ്കിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷം ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ യൂസർ ഐഡിയും പാസ്സ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപ് ലോഡ് ചെയ്യുന്ന ഫോട്ടോ മൂന്നു മാസത്തിനകം എടുത്തത് ആയിരിക്കണം ഒരിക്കൽ അപ് ലോഡ് ചെയ്ത ഫോട്ടോ  തുടർന്നുള്ള അപേക്ഷ സമർപ്പിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. പ്രൊഫൈലിലെ പ്രിന്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ഉദ്യോഗാർത്ഥിയ്ക്ക് താൻ സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാവുന്നതാണ്.

ഈ തസ്തികയിലേയ്ക്ക് റിക്രൂട്ട്മെന്റ് ബോർഡിന് മുമ്പാകെ വിജയകരമായി സമർപ്പിക്കുന്ന അപേക്ഷകൾ താല്ക്കാലികമായി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനു ശേഷം അപേക്ഷയിൽ ഏതെങ്കിലും നയത്തിലുള്ള മാറ്റം വരുത്തുന്നതിനോ,അപേക്ഷ പിൻവലിക്കുന്നതിനോ കഴിയുകയില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏത് ഘട്ടത്തിലായാലും,സമർപ്പിക്കപ്പെട്ട അപേക്ഷകൾ വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്ക് വിപരീതമായി കാണുന്ന പക്ഷം നിരുപാധികം നിരസിക്കപ്പെടുന്നതാണ്.

 വിദ്യാഭ്യാസ യോഗ്യത, ജാതി, പരിചയം, വയസ്സ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതിയാകും. പരീക്ഷാഫീസ് തുക കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ  അപേക്ഷ ഫീസ് അടയ്ക്കേണ്ട പേജ് വഴി
അടയ്ക്കേണ്ടതാണ്. ഡി.ഡി. ആയോ മണി ഓർഡറായോ ചെല്ലാൻ മുഖാന്തിരമോ മറ്റേതെങ്കിലും രീതിയിലോ ഫീസ് അടയ്ക്കുവാൻ പാടില്ല. ഒരിക്കൽ അടച്ച ഫീസ് ഒരു കാരണവശാലും മടക്കി നൽകുന്നതല്ല.

 ലാസ്റ്റ് ഡേറ്റ് 09.11.2023  12 മണി വെരയാണ്.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain