ഗുരുവായൂർ ക്ഷേത്രത്തിൽ 27 താത്കാലിക ഒഴിവുകൾ, Guruvayur Devaswom Recruitment 2023 Apply now.

ഗുരുവായൂർ ക്ഷേത്രത്തിൽ 27 താത്കാലിക ഒഴിവുകൾ /Guruvayur Devaswom Recruitment 2023 Apply now.

ഗുരുവായൂർ ക്ഷേത്രത്തിൽ 27 താൽക്കാലിക ഒഴിവുകളിലേക്ക് ഈശ്വരവിശ്വാസികളായ ഹിന്ദുക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 13 വരെ അപേക്ഷിക്കാം.

സോപാനം കാവൽ (ഒഴിവ് 15)

യോഗ്യത ഏഴാം ക്ലാസ് ജയം, മികച്ച ശാരീരിക ക്ഷമത, പ്രായം 30-50,ശമ്പളം 15,000. (നില വിലുള്ള സോപാനം കാവൽക്കാരുടെ അപേക്ഷ പരിഗണിക്കില്ല).

വനിതാ സെക്യൂരിറ്റി ഗാർഡ് (12)

യോഗ്യത ഏഴാം ക്ലാസ് ജയം, അംഗവൈകല്യമില്ലാത്തവരും നല്ല കാഴ്ചശ ക്തിയും ഉള്ളവരായിരിക്കണം, പ്രായം 55-60, ശമ്പളം 15,000.

രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ അസിസ്റ്റന്റ് സർജനിൽ കുറയാത്ത സർക്കാർ ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അപേക്ഷ യ്ക്കൊപ്പം സമർപ്പിക്കണം. അപേക്ഷാ ഫോം ദേ വസ്വം ഓഫിസിൽനിന്നു 100 രൂപയ്ക്ക് ഒക്ടോ ബർ 6 വരെ ലഭിക്കും.

പട്ടികവിഭാഗക്കാർക്കു സൗജന്യമാണ്.
ജാതി തെളിയിക്കുന്ന രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ മതി. വയസ്സ്, യോഗ്യ തകൾ, ജാതി, പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർ പ്പുകൾ സഹിതം അപേക്ഷ ദേവസ്വം ഓഫിസിൽ നേരിട്ടോ അഡ്മിനിസ്ട്രേറ്റർ, ഗുരുവായൂർ ദേവ സ്വം, ഗുരുവായൂർ-680 101എന്ന വിലാസത്തിൽ തപാലിലോ നൽകാം. 0487-2556335

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain