കേരളത്തിലെ വിവിധ ദേവസ്വം ബോർഡിൽ ജോലി ഒഴിവുകൾ

കേരളത്തിലെ വിവിധ ദിവസ്വം ബോർഡിൽ ജോലി ഒഴിവുകൾ
ദേവസ്വം ബോര്‍ഡില്‍ നിരവധി അവസരങ്ങൾ. ക്ലർക്ക്,പ്യൂൺ, ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റന്റ്,വാച്ചർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
🔺ഓവർസിയർ ഗ്രേഡ് III ( സിവിൽ ) (തിരുവിതാംകൂർ ദേവസ്വം ബോർഡ്).
യോഗ്യത : (1) സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത‌/ഐടിഐ(സിവിൽ)സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി:18 നും 36 നും മദ്ധ്യേ.ശമ്പളം 26500-60700.

🔺പബ്ലിക് റിലേഷൻ ഓഫീസർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്)
യോഗ്യത - ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം (2) പബ്ലിക് റിലേഷൻസ് /ജേണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
പ്രായപരിധി:18 നും 36 നും മദ്ധ്യേ
ശമ്പളം :55200 - 115300

🔺ഓഫീസ് അസിസ്റ്റന്റ് (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്)
യോഗ്യത-എസ് എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം
ശമ്പളം: 23000-50200

🔺ക്ലർക്ക് കം കാഷ്യർ ( ദേവസ്വം ബോർഡ്).യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശഷതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ).
ശമ്പളം: 35600-75400

🔺സെക്യൂരിറ്റി ഗാർഡ് (കൂടൽമാണിത്യം ദേവസ്വം)
യോഗ്യത: എസ്എസ്എൽസി പാസായിരിക്കണം, സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വിമുക്ത ഭടൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
പ്രായപരിധി 18 നും 40 നും മധ്യേ.
ശമ്പളം: 17500-39500

🔺പ്യൂൺ (കൂടൽമാണിക്യം ദേവസ്വം)
യോഗ്യത: ഏഴാം ക്ലാസ് പാസായിരിക്കണം, സൈക്കിൾ സവാരി അറിഞ്ഞിരിക്കണം
പ്രായപരിധി 18 നും 40 നും മധ്യേ.
ശമ്പളം 16500-35700

വിവിധ തസ്തികകളിലേക്കുള്ള പരീക്ഷ ഫീസ്, നേരിട്ടുള്ള നിയമനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ ,പ്രവൃത്തി പരിചയം എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ  ഇവിടെ ക്ലിക് ചെയ്യുക 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain