വനിതാ ശിശുവികസന വകുപ്പിന്റെ സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ തൃശ്ശൂർ രാമവർമപുരത്ത് ആരംഭിക്കുന്ന സ്പെഷ്യൽ ഹോമിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷന്റെ ചുമതലയിൽ മാനസികവെല്ലുവിളികൾ നേരിടുന്ന അതിജീവിതർക്കായുള്ളതാണ് സ്പെഷ്യൽ ഹോം.
ഒരു വർഷത്തേക്കായിരിക്കും നിയമനം. ജോലിയിൽ മുൻപരിചയമുള്ള
വർക്കും തൃശ്ശൂർ ജില്ലയിൽ
നിന്നുള്ളവർക്കും മുൻഗണന ലഭിക്കും.
ഹൗസ് മാനേജർ: ഒഴിവ് 1.
🔹ശമ്പളം: 22,500 രൂപ.
🔹യോഗ്യത: എം.എസ്.ഡബ്ല്യു. എം.എ. സൈക്കോളജി.
സോഷ്യൽ വർക്കർ-കം-കേസ് വർക്കർ:ഒഴിവ് 1.
🔹ശമ്പളം: 16,000 രൂപ.
🔹യോഗ്യത: എം.എസ്.ഡബ്ല്യു. എം.എ. സൈക്കോളജി.
ഫുൾ ടൈം റെസിഡന്റ്
വാർഡൻ: ഒഴിവ് 1
🔹ശമ്പളം: 18,000 രൂപ.
🔹യോഗ്യത: ബിരുദം.
സെക്യൂരിറ്റി ഒഴിവ്-2
🔹ശമ്പളം: 10,000 രൂപ.
🔹യോഗ്യത: എസ്.എസ്. എൽ.സി.
കുക്ക്: ഒഴിവ് 1
🔹ശമ്പളം: 12,000 രൂപ.
🔹യോഗ്യത: അഞ്ചാം ക്ലാസ്.
ആയ ഒഴിവ്
🔹ശമ്പളം: 17,325 രൂപ,
🔹യോഗ്യത: പി.ഡി.സി.
ക്ലീനിങ് സ്റ്റാഫ്: ഒഴിവ്-2
🔹ശമ്പളം 9,000 രൂപ.
🔹യോഗ്യത: അഞ്ചാം ക്ലാസ്സ്.
ക്ലിനിക്കൽ സൈക്കോളജി
ഒഴിവ് -1
🔹ശമ്പളം -6000
🔹യോഗ്യത: എം.എസ്.ഡബ്ല്യു എം.എ. സൈക്കോളജി (പാർട്ട് ടൈം, ആഴ്ചയിൽ ഒരുദിവസം).
സൈക്യാട്രിസ്റ്റ്: ഒഴിവ്- 1
🔹ശമ്പളം: 20,000 രൂപ,
🔹യോഗ്യത: എം.ഡി. സൈക്യാട്രി (പാർട്ട് ടൈം, ഒരു സിറ്റിങ്ങിന് 5,000 രൂപ പ്രകാരം മാസത്തിൽ നാല് സിറ്റിങ്),
സ്പെഷ്യൽ എജുക്കേറ്റർ: ഒഴിവ് 1
🔹ശമ്പളം: 30,675 രൂപ.
🔹യോഗ്യത: ബി.എഡ്/ഡി.എഡ്. സ്പെഷ്യൽ എജുക്കേഷൻ,
വൊക്കേഷണൽ ഇൻസ്ട്രക്ടർ: ഒഴിവ്- 1
🔹ശമ്പളം: 3,400 രൂപ.
🔹യോഗ്യത: ഡിപ്ലോമ ഇൻ വൊക്കേഷൻ ട്രെയിനിങ് (എം.ആർ.) (ആഴ്ചയിൽ ഒരുദിവസം).
നഴ്സിങ് സ്റ്റാഫ്: ഒഴിവ് 2
🔹ശമ്പളം: 24,520 രൂപ.
🔹യോഗ്യത: ജനറൽ നഴ്സിങ്/ബി.എസ്സി. നഴ്സിങ്.
ഫിസിയോതെറാപ്പിസ്റ്റ്: ഒഴിവ് 1
🔹ശമ്പളം: 12,000 രൂപ.
🔹യോഗ്യത: ബി.പി.ടി. (ഒരുമണിക്കൂർ പ്രതിദിനം),
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്:
🔹ശമ്പളം: 30,995 രൂപ,
🔹യോഗ്യത: ബി.ഒ.ടി.
🔹പ്രായം (എല്ലാ തസ്തികകൾക്കും 30 വയസ്സിന് മുകളിൽ
വനിതകൾക്കുമാത്രം അപേക്ഷിക്കാംവുന്ന ഒഴിവുകൾ ആണ് മുകളിൽ കൊടുത്തിരിക്കുന്നത്.
അപേക്ഷാ യോഗ്യത, പ്രവത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുക ളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കണം.
വിലാസം : വിമെൻ ആൻഡ് ചിൽഡ്രൻ ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ (മെന്റൽ ഹെൽത്ത് ഹോം), രാമ വർമപുരം, തൃശ്ശൂർ 680631.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 20.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495817696, 8594012517