ആഫ്രിക്കയിൽ ജോലി നേടാം അതും കേരള സർക്കാർ സ്ഥാപനം വഴി, ഉടൻ അപേക്ഷിക്കുക.

ആഫ്രിക്കയിൽ ജോലി നേടാം അതും കേരള സർക്കാർ സ്ഥാപനം വഴി, ഉടൻ അപേക്ഷിക്കുക.
കേരള സർക്കാർ സ്ഥാപനം വഴി ആഫ്രിക്കയിൽ ഉയർന്ന ശമ്പളത്തിൽ ജോലി നേടാം.

ആഫ്രിക്കയിലെ റീടെയിൽ മേഖലയിൽ 40 ഒഴിവ്.

കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസള്റ്റന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന ആഫ്രിക്കയിലെ പ്രമുഖ മൾട്ടി നാഷണൽ റീട്ടെയിൽ സ്ഥാപനത്തിലെ ഉയർന്ന തസ്തികകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. നാല്പതോളം ഒഴിവുണ്ട്.പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുകാ.

മോഷൻ കൺസൽട്ടന്റ്സ്
റീടെയിൽ സൂപ്പർമാർക്കറ്റ് വിഭാഗത്തിൽ കൺട്രി ഹെഡ്, ഡെപ്യൂട്ടി കൺട്രി ഹെഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഹെഡ് ഓഫ് ബൈയിങ്, ചാർട്ടേഡ് അക്കൗണ്ടന്റ്, ബിൽഡിങ് ഹാർഡ് വേർ ബിസിനസ് വിഭാഗത്തിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഓപ്പറേഷൻസ് ഹെഡ്, ഹെഡ് ഓഫ് ബെയിങ്, ഒഴിവുകൾ 

ഉത്പാദനമേഖലയിൽ: ഹെഡ് ഓഫ് ഓപ്പറേഷൻ കോർഡിയൽ ഡിറ്റർജന്റ് ആനിമൽ ഫീഡ്,

വിതരണമേഖലയിൽ: ഹെഡ് ഓഫ് ഓപ്പറേഷൻ, ഹാർഡവർ,

ബിസിനസ് മേഖലയിൽ: ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ഓപ്പറേഷൻസ് ഹെഡ്, ഹെഡ് ഓഫ് ബൈയിങ്, മില്ലിങ് ക്ലസ്റ്റർ വിഭാഗത്തിൽ ഓപ്പറേഷൻസ് ഹെഡ് തുടങ്ങിയ തസ്തികകളിലാണ് നിയമനം.

യോഗ്യത: എൻജിനീയറിങ് ബിരുദം/ ബിരുദാനന്തരബിരുദവും അഞ്ചുമുതൽ പത്തുവർഷംവരെ തൊഴിൽ പരിചയവും.

അല്ലെങ്കിൽ,

ബിരുദാനന്തര ബിരുദം/എം.ബി.എ. (റീട്ടെയിൽ മാർക്കറ്റിങ് സ്ട്രാറ്റജി എം.കോം. ഫിനാൻസ്).

വാർഷികശമ്പളം: 30 മുതൽ 80 ലക്ഷം രൂപവരെ വിസ, ഇൻഷുറൻസ്, ടിക്കറ്റ്, താമസസൗകര്യം എന്നിവ സൗജന്യമായിരിക്കും.

യോഗ്യത, തൊഴിൽ പരിചയം തുടങ്ങിയവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.odepc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.
ഫോൺ : 0471-2329440/41/42/45, +91 62385 14446.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain