കുടുംബശ്രീ തൃശ്ശൂർ ജില്ലാമിഷന്റെ പരിധിയിൽ വരുന്ന അവണൂർ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കുടുംബശ്രീ ജോലിക്കായി താൽപ്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.
പ്രായപരിധി 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31ന് ). ഇവിടെ പറയുന്ന യോഗ്യതകൾ ഇല്ലാത്ത അപേക്ഷകൾ മാത്രം ലഭ്യമാകുന്ന സാഹചര്യത്തിൽ ലഭ്യമായ അപേക്ഷയിൽ നിന്നുള്ള ഉദ്യോഗാർത്ഥിയെ പരിഗണിക്കും.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സിഡിഎസ്സുകളുടെ ശുപാർശയോടുകൂടി നേരിട്ടോ തപാൽ വഴിയോ ഒക്ടോബർ 11 ന് വൈകീട്ട് 5 ന് 5 മണി വരെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ അപേക്ഷ സ്വീകരിക്കും.
അപേക്ഷക സിഡിഎസ് ഉൾപ്പെടുന്ന പുഴക്കൽ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാകണം. കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ/ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആകണം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബികോം ബിരുദവും ടാലി യോഗ്യതയും ഉണ്ടാകണം. കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് ഓഫീസ്, ഇൻർനെറ്റ് അപ്ലിക്കേഷൻസ്) ഉണ്ടാകണം. അക്കൗണ്ടിംഗിൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
യോഗ്യത, പ്രായം, പ്രവർത്തിപരിചയം, കമ്പ്യൂട്ടർ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ്സ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ അയക്കേണ്ട വിലാസം ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ രണ്ടാംനില, അയ്യന്തോൾ, തൃശ്ശൂർ - 680003.
അപേക്ഷ സമർപ്പിക്കുന്ന കവറിനു മുകളിൽ കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തണം. പൂർണ്ണമല്ലാത്ത അപേക്ഷകൾ നിരസിക്കും.