സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയാമോ, എങ്കിൽ നിങ്ങൾക്ക് തൊഴിലവസരം

സോഷ്യൽ മീഡിയ ഉപയോഗിക്കാൻ അറിയാമോ, എങ്കിൽ നിങ്ങൾക്ക് തൊഴിലവസരം
വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് വിവിധ വകുപ്പുതലത്തിൽ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് സോഷ്യൽ മീഡിയ കണ്ടൻറുകൾ തയ്യാറാക്കുന്നതിന് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരർ അടിസ്ഥാനത്തിൽ ഒരുവർഷത്തെക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ 2023 ഒക്ടോബർ 25 നകം www.careers.cdit.org എന്ന സൈറ്റ് വഴി   ഓൺലൈനായി സമർപ്പിക്കണം. ഓൺലൈനിലൂടെയല്ലാതെ മാർഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷകന്റെ ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം തിരിച്ചറിയൽ രേഖ, കരിക്കുലം വിറ്റ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം. സോഷ്യൽമീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ് വിഭാഗത്തിൽ 20 ഒഴിവുകളും ഡിസൈനർ വിഭാഗത്തിൽ 4 ഒഴിവുകളുമാണുള്ളത്.

ശമ്പളം 

സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റിന്റെ പ്രതിമാസ വേതനം 20,000/- രൂപയും, ഡിസൈനർമാരുടെ പ്രതിമാസ വേതനം 24,000 - രൂപയുമാണ്.

വിഭാഗം, യോഗ്യത, പ്രവൃത്തിപരിചയം, അഭിലഷണീയ യോഗ്യത എന്ന ക്രമത്തിൽ ചുവടെ

🔺സോഷ്യൽമീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ്

ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം പി.ജി ഡിപ്ലോമ, മൊബൈൽ ജേർണലിസത്തിലെ അറിവ്, മാധ്യമ പ്രവർത്തനത്തിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം, സോഷ്യൽ മീഡിയ പ്രവൃത്തി പരിചയം അഭികാമ്യം.

🔺ഡിസൈനർ

പ്ലസ് ടു, ഡിസൈനിംഗിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ഡിസൈനിംഗ് 'സോഫ്റ്റ് വെയറുകളിൽ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള പരിജ്ഞാനം അനിവാര്യം, വീഡിയോ എഡിറ്റിംഗിൽ പരിചയമുളളവർക്ക് മുൻഗണന.

 പ്രായപരിധി - പരമാവധി നാല്പതു വയസ്സുവരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.

ജോലിയുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങളും വായിച്ച് മനസ്സിലാക്കാൻ താഴെക്കാണുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്തു നോക്കുക.Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain