🔺നേഴ്സിംഗ് സൂപ്പർ വൈസർ
ഏഴ് ഒഴിവ് . യോഗ്യതകൾ : അംഗീകൃത കോളജിൽ നിന്ന് ജനറൽ നേഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം.
മുൻ വർഷങ്ങളിൽ ഈ സേവനം നടത്തിയിട്ടുളളവർക്കും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ സി എൽ എസ് സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണന.
🔺നേഴ്സിംഗ് ഓഫീസർ - 70 ഒഴിവ്
അംഗീകൃത കോളജിൽ നിന്ന് ജനറൽ നേഴ്സിംഗ് അല്ലെങ്കിൽ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം.
മുൻ വർഷങ്ങളിൽ ഈ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന.
താത്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മുൻ ജോലി പരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവിൽ സ്റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഒക്ടോബർ 25 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.