ദേവസ്വം ബോർഡിനു കീഴിലും , വനിതാ ശിശു വികസന ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

ദേവസ്വം ബോർഡിനു കീഴിലും , വനിതാ ശിശു വികസന ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ 

📒 TRAVANCORE DEVASWOM BOARD.

കൊല്ലവർഷം 1199 (2023-24) ലെ മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊളളുന്നു.

അപേക്ഷകർ 18 നും 60 നും മദ്ധ്യേ പ്രായമുളളവരായിരിക്കണം. ആറു മാസത്തിനകം എടുത്തിട്ടുളള പാസ്പോർട്ട് സെസ്സ് ഫോട്ടോ, ക്രിമനിൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ല എന്നു തെളിയിക്കുന്നതിന് സ്ഥലത്തെ സബ് ഇൻസ്പെക്ടർ റാങ്കിൽ കുറയാത്ത ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സർട്ടിഫിക്കറ്റ്, വയസ്സ്, എന്നിവ തെളിയിക്കുന്നതിനുളള സർട്ടിഫിക്കറ്റ്, ആധാർ മതം കാർഡിന്റെ പകർപ്പ്, മൊബൈൽ ഫോൺ നമ്പർ, മെഡിക്കൽ ഫിറ്റ്നെസ്സ് സർട്ടിഫിക്കറ്റ്, പൂർണമായ മേൽവിലാസം' എന്നിവ സഹിതം ഈ ആഫീസിലും ദേവസ്വം ബോർഡിന്റെ വിവിധ ഗ്രൂപ്പ് ആഫീസുകളിലെ നോട്ടീസ് ബോർഡുകളിലും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ www.travancoredevaswomboard.org എന്ന വെബ്സൈറ്റിലും പ്രസ്സിദ്ധീകരിച്ചിട്ടുളള മാതൃകയിൽ വെളളപേപ്പറിൽ 10 രൂപയുടെ ദേവസ്വം സ്റ്റാമ്പ് ഒട്ടിച്ച് തയ്യാറാക്കിയ അപേക്ഷകൾ 9.10.2023 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം - 695003 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്.

അപേക്ഷയോടൊപ്പം പോലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും ഹാജരാക്കേണ്ടതാണ്.

📒 ക്ഷീരവികസന യൂണിറ്റ് ഓഫീസിൽ നിയമനം

ഇടുക്കി : നെടുങ്കണ്ടം ക്ഷീരവികസന യുണിറ്റ് ഓഫീസിലെ വനിതാ കാറ്റിൽ കെയർ തസ്തികയിലേക്ക് അപേക്ഷിക്കാം.

കരാർ അടിസ്ഥാനത്തിലാണ് നിയമനം. നെടുങ്കണ്ടം ക്ഷീരവികസന യുണിറ്റ് പരിധിയൽ നിന്നും നിബന്ധനകൾ പ്രകാരം ജോലി ചെയ്യാൻ താൽപര്യമുളള വനിതകൾക്ക് അപേക്ഷിക്കാം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് നൽകും. അപേക്ഷകൾ നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കി നെടുങ്കണ്ടം യൂണിറ്റ് ഓഫീസിൽ സമർപ്പിക്കണം. അപേക്ഷകർ 18 നും 45 നും ഇടയിൽ പ്രായമുളളവരും കുറഞ്ഞത് പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. ക്ഷീര സഹകരണ സംഘങ്ങളിൽ അംഗങ്ങളായിട്ടുളള വനിതകൾക്ക് മുൻഗണന ഉണ്ടാകും. വിമൺ ക്യാറ്റിൽ കെയർ വർക്കർ ആയി മുൻപ് സേവനം അനുഷ്ഠിച്ചവർക്ക് ആ സേവനകാലയളവ് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.

അപേക്ഷകർ SSLC ബുക്കിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകർക്കുളള ഇന്റർവ്യു തൊടുപുഴ സിവിൽ സ്റ്റേഷനിൽ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ വച്ച് ഒക്ടോബർ 11 പകൽ 11 മണിക്ക് നടക്കും. ഇന്റർവ്യു സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നൽകുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ഷീര പരിശീലനകേന്ദ്രത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ പരിശീലനം ഉണ്ടായിരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 7 ശനിയാഴ്ച വൈകിട്ട് 5 മണി . കൂടുതൽ വിവരങ്ങൾക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04862 222099.


📒 വനിതകൾക്ക് അവസരം

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിലേക്ക് വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നും ഐ.ടി സ്റ്റാഫ് (ഒരൊഴിവ്), മൾട്ടി പർപ്പസ് ഹെൽപ്പർ (രണ്ടൊഴിവ്) എന്നീ തസ്തികളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി സ്റ്റാഫ് തസ്തികയിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ഡിപ്ലോമ, ബിരുദം, ഡാറ്റാ മാനേജ്മെന്റ് ഡെസ്ക് ടോപ്പ് പ്രോസസിംഗ്, വെബ്ഡിസൈനിംഗ്, വീഡിയോ കോൺഫറൻസിംഗ് എന്നീ മേഖലകളിൽ സർക്കാർ / അർദ്ധസർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്നുവർഷത്തെ സേവന പരിചയം എന്നീ യോഗ്യതകൾ വേണം. 25,000 രൂപ ഹോണറേറിയം ലഭിക്കും. 18-25 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

എഴുത്തും വായനയും അറിയാവുന്നവരും ഹോസ്റ്റൽ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റൻഡർ എന്നീ തസ്തികയിൽ മൂന്നുവർഷത്തെ പ്രവർത്തി പരിചയവുമുളളവർക്ക് മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കാം. 12,000 രൂപ പ്രതിമാസം ഹോണറേറിയം ലഭിക്കും. 25നും 45നും ഇടയിൽ പ്രായമുളളവർക്ക് അപേക്ഷിക്കാമെന്നും പൂജപ്പുരയിലെ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുടെ കാര്യാലയത്തിൽ നിന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2344245.

📒 സർക്കാർ വിദ്യാലയത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം

തിരുവനന്തപുരം കാഴ്ചപരിമിതർക്കായുളള സർക്കാർ വിദ്യാലയത്തിൽ ആയ,ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ 9ന് രാവിലെ 10 മുതൽ അഭിമുഖം നടത്തും.

ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവരും ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരുമായിരിക്കണം.


ഫീമെയിൽ ഗൈഡ് തസ്തികയിൽ എസ്.എസ്.എൽ.സി / തത്തുല്യയോഗ്യത, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം എന്നിവയും വേണം. ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്കൂൾ ഓഫീസിൽ | ഹാജരാകണം..

📒 ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന 23 ഗവ. ഐടിഐകളിൽ 2023-24 അധ്യയന വർഷം എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്. യോഗ്യത: MBA/BBA/ഏതെങ്കിലും ബിരുദം/ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമ. 2 വർഷത്തെ പ്രവൃത്തി പരിചയവും ഡിജിടി സ്ഥാപനങ്ങളിൽനിന്ന് എംപ്ലോയബിലിറ്റി സ്കിൽസിൽ ഹ്രസ്വകാല TO T കോഴ്സും വേണം. പ്ലസ്/ഡിപ്ലോമ തലത്തിലും മുകളിലും ഇംഗ്ലീഷ്/കമ്യൂണിറ്റി സ്കിൽസ് ആൻഡ് ബേസിക് കമ്പ്യൂട്ടർ നിർബന്ധമായി പഠിച്ചിരിക്കണം.

മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിഫലം ലഭിക്കും. താൽപര്യമുളള ഉദ്യോഗാർഥികൾ ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ ആറിന് രാവിലെ 10 മണിക്ക് കോഴിക്കോട് എലത്തൂർ ഗവ. ഐടിഐയിൽ (എലത്തൂർ റെയിൽവേ സ്റ്റേഷന് സമീപം) ഇന്റർവ്യൂവിന് നേരിട്ട് ഹാജരാവുക.
Contact : 0495 2461898.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain