വണ്ടൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററായ ചേതനയില്‍ എച്ച്.എം.സി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിരവധി ജോലി ഒഴിവുകൾ.ഏഴാം ക്ലാസ്സ് മുതൽ യോഗ്യതയിൽ ഒഴിവുകൾ. പോസ്റ്റ് പൂർണ്ണമായും വായിക്കുക ജോലി നേടുക.ഷെയർ കൂടി ചെയ്യുക.
ലാബ് ടെക്നീഷ്യന്‍
👤യോഗ്യത: ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി
ഫിസിയോ തെറാപ്പിസ്റ്റ്,
👤യോഗ്യത : ഡിപ്ലോമ, ബിപിടി
നൈറ്റ് സെക്യൂരിറ്റി
👤പുരുഷന്മാര്‍, 30-60 വയസ്,
👤യോഗ്യത ഏഴാം തരം, പിആര്‍ടിസി സര്‍ട്ടിഫിക്കറ്റ്
ക്ലീനര്‍ ജോലി
👤സ്ത്രീകള്‍ മാത്രം അവസരം
👤18-56 വയസ്സ് പ്രായ പരിധി
👤യോഗ്യത : ഏഴാം തരം
തസ്തികകളിലേക്ക് താത്കാലിക നിയമനത്തിനുള്ള അഭിമുഖം ഒക്ടോബര്‍ 28ന് രാവിലെ 10.30 ന് നടക്കും. ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍, പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് വണ്ടൂരിലുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കാന്‍സര്‍ കെയര്‍ സെന്ററില്‍ ഹാജരാകണം.
ഫോണ്‍: 04931 249600.
മറ്റു ജോലി ഒഴിവുകൾ ചുവടെ.
🆕 നഴ്സ് നിയമനം
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന നഴ്സ് തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജി.എൻ.എം, ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അഭിമുഖം നവംബർ നാലിന് ഉച്ചക്ക് 12ന് മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം.
🆕 ഫാർമസിസ്റ്റ് നിയമനം
ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിലുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ഉണ്ടായേക്കാവുന്ന ഫാർമസിസ്റ്റ് തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് എൻ.സി.പി, സി.സി.പി യോഗ്യതയുള്ള ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം നവംബർ മൂന്നിന് രാവിലെ 10.30ന് മലപ്പുറം ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റ, യോഗ്യത എന്നിവ സംബന്ധിച്ച ഒറിജിനൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം