ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്ൽ ജോലി നേടാം.

ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്ൽ ജോലി നേടാം.
കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സംസ്ഥാന കാര്യാലയത്തിൽ നിലവിൽ ഒഴിവുള്ള തസ്തികകളിലേക്കുള്ള നിയമനത്തിന് നിർദ്ദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു കൊള്ളുന്നു. പ്രവൃത്തിപരിചയം, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. സംസ്ഥാ നത്തെവിടേയും ജോലി ചെയ്യാൻ സന്നദ്ധരായവർ അപേക്ഷിച്ചാൽ മതിയാകും.


🔺 കാറ്റഗറി നം. 01/2023
അക്കൗണ്ടന്റ് ക്ലർക്ക്

ശമ്പള സ്കെയിൽ - 18000-41500.
പ്രായപരിധി 38 വയസ്സ് വരെ (OBC കാർക്ക് 3 വർഷവും SC/ST കാർക്ക് 5 വർഷവും ഇളവ്).

യോഗ്യത
1. BCom/Any Degree with a Higher diploma with Accounting as a subject
2. Diploma in Computer Application.

🔺കാറ്റഗറി നം. 02/2023 വാച്ചർ കം കുക്ക്.

ശമ്പള സ്കെയിൽ 16500-35700
പ്രായപരിധി
38 വയസ്സ് വരെ (OBC കാർക്ക് 3 വർഷവും SC/ST കാർക്ക് 5 വർഷവും ഇളവ).

യോഗ്യത 
1.7th STD pass
2. പാചകത്തിൽ ഒരു പ്രമുഖ സ്ഥാപനത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം (50 പേർക്കെങ്കിലും സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് നൽകാൻ സാധിക്കണം.)

മുകളിൽ പറയുന്ന തസ്തികകളിലേക്കുള്ള മുൻപരിചയം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ (അപേക്ഷാ ഫോറം കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സിന്റെ വെബ്സൈറ്റായ


 www.ksbsg.kerala.gov.in എന്ന സൈറ്റിൽ ലഭ്യമാണ്) ഫോട്ടോ പതിച്ച് 300/- രൂപയുടെ ഡി.ഡി.യോ, കാഷ് സംസ്ഥാന കാര്യാലയത്തിൽ അടച്ച സീതാ സഹിതം സ്റ്റേറ്റ് സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, സംസ്ഥാന കാര്യാലയം, വികാസ് ഭവൻ, പി.ഒ., തിരുവനന്തപുരം-695033, ഫോൺ: 0471-2317480 എന്ന വിലാസത്തിൽ അപേക്ഷിക്കുക. കവറിന് പുറത്ത്
അപേക്ഷിക്കുന്ന തസ്തികയുടെ പേര് രേഖപ്പെടുത്തിയിരിക്കണം. അപൂര്ണ്ണവും, തെറ്റായതും, അപേക്ഷാഫീസ് അടക്കാത്തതും ആയ അപേക്ഷകൾ
നിരസിക്കുന്നതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 30.09.2023 – 5 pm

അപേക്ഷാഫീസ്

7.300/- (കാഷ്/സ്റ്റേറ്റ് ട്രഷറർ, കേരളാ സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന ഡി.ഡി.)

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain