കെടാവിളക്ക് സ്കോളർഷിപ്പ് ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

1 മുതൽ 8 ക്ലാസുകളിലെ OBC വിഭാഗം രക്ഷിതാക്കളുടെ ശ്രദ്ധക്ക് 2023 – 24 വർഷത്തെ കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 90% ഉം അതിൽ കൂടുതലും മാർക്കും ഹാജരും ഉള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി – 15/11/23

🔺വരുമാന പരിധി രണ്ടര ലക്ഷം
🔺ഓഫീസിൽ സമർപ്പിക്കേണ്ട രേഖകൾ താഴെ പറയുന്നു
🔺 പൂരിപ്പിച്ച അപേക്ഷ
🔺ജാതി തെളിയിക്കുന്ന രേഖ
🔺വരുമാന സർട്ടിഫിക്കറ്റ്
🔺ആധാർ കാർഡിന്റെ copy
🔺Bank pass book ന്റെ copy


🔺 മുൻവർഷത്തെ വാർഷിക പരീക്ഷയുടെ mark list (90% ലധികം Mark ഉണ്ടായിരിക്കണം.)
🔺ഒന്നാം ക്ലാസിലെ കുട്ടികൾക്ക് കുറഞ്ഞ വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്കോളർഷിപ്പ് .
🔺1500 രൂപയാണ് സ്കോളർഷിപ്പ് തുക.
🔺അവസാന തിയ്യതിക്കു ശേഷമോ അപൂർണ്ണമായതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭിക്കണമെന്നില്ല (കൂടിയ Mark ഉം കുറഞ്ഞവരുമാനക്കാർക്കുമാണ് പരിഗണന ). അപേക്ഷ form ന്റെ മാതൃക ഓഫീസിൽ നിന്നോ online നിന്നും copy എടുത്തോ ഉപയോഗിക്കാവുന്നതാണ്
വരും വർഷങ്ങളിൽ Adhar Seed Account ലേക്കായിരിക്കും Scholarship തുക ലഭിക്കുക. ആയതിനാൽ Account Adhar Seed ആക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain