ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം, Data, entry jobs in kerala

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി നേടാൻ അവസരം, Data, entry jobs in kerala
കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ കരാർ അടിസ്ഥാനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ഓപ്പൺ മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് മുൻഗണനയുള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരെയും പരിഗണിക്കും.
പ്രായപരിധി 18നും 41 നും മധ്യേ. ഡിഗ്രിയും ഡേറ്റ മാനേജ്മെന്റ്, പ്രോസസ് ഡോക്യുമെന്റേഷൻ ആൻഡ് വെബ് ബെസ്ഡ് റിപ്പോർട്ടിംഗ് ഫോർമാറ്റിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.താൽപര്യമുള്ളവർ നവംബർ 12നകം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തി പേര് രജിസ്റ്റർ ചെയ്യണം.

🔺ജില്ലയിൽ പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൻ പ്രവർത്തിക്കുന്ന മരുതോങ്കര മോഡൽ റസിഡൻഷ്യൽസ് (ഗേൾസ്) സ്കൂളിൽ സൈക്കോളജി / സോഷ്യോളജി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും പ്രവർത്തന പരിചയവുമുള്ളവരെ കൗൺസിലർമാരായി നിയമിക്കുന്നതിന് പട്ടിക ജാതി വിഭാഗത്തിൽപെടുന്ന നിശ്ചിത യോഗ്യതയുള്ള യുവതി യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.പ്രായപരിധി 21-35 വയസ്സ്. അപേക്ഷ കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കേണ്ട അവസാന തിയ്യതി : നവംബർ നാല് വൈകീട്ട് അഞ്ച് മണി.

🔺കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ രചനാശരീര, സംഹിത സംസ്കൃത സിദ്ധാന്ത, കൗമാര ത്യ വകുപ്പുകളിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു.

രചനാശരീര വകുപ്പിൽ നവംബർ 9നും കൗമാര ത്യ വകുപ്പിൽ 10നും സംഹിത സംസ്കൃത സിദ്ധാന്ത വകുപ്പിൽ 6നും രാവിലെ 11ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
വിശദവിവരംങ്ങൾ കോളേജിൽ നിന്ന് ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain