എക്സിം ബാങ്കിൽ നിരവധി ജോലി ഒഴിവുകൾ | Exim bank jobs

എക്സിം ബാങ്കിൽ നിരവധി ജോലി ഒഴിവുകൾ | Exim bank jobs
എക്സ്പോർട്ട്- ഇംപോർട്ട് ബാങ്ക്ഓഫ് ഇന്ത്യയിൽ (എക്സിംബാങ്ക്) മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. ബാങ്കിങ് ഓപ്പറേഷൻസ്, ഡിജിറ്റൽ ടെക്നോളജി,രാജ്ഭാഷ, അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി 45 ഒഴിവാണുള്ളത്.
നിയമനം രാജ്യത്ത് എവിടെ യുമാവാം. ഒരുവർഷമാണ് ട്രെയിനിങ്.

ഒഴിവും യോഗ്യതയും

🔰ബാങ്കിങ് ഓപ്പറേഷൻസ്:

ഒഴിവ്-
35. യോഗ്യത- 60 ശതമാനം മാർ ക്കോടെയുള്ള ബിരുദം, ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര എം.ബി.എ./ പി.ജി.ഡി.ബി .എ. അല്ലെങ്കിൽ സി.എ. 2024- ൽ അവസാനവർഷ ഫലം പ്രതീക്ഷി ക്കുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം.

🔰ഡിജിറ്റൽ ടെക്നോളജി 7:

കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷനിൽ 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക്.

🔰രാജ്ഭാഷ- 2: ഹിന്ദി, ഇംഗ്ലീഷ്

ഭാഷകൾ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ മാധ്യമമായോ ഐച്ഛിക വിഷയ മായോ പഠിച്ചിരിക്കണം (വ്യവസ്ഥ കൾക്ക് വിജ്ഞാപനം കാണുക). ബിരുദം 60 ശതമാനം മാർക്കോ ടെയായിരിക്കണം.

🔰അഡ്മിനിസ്ട്രേഷൻ 1: കുറ
ഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (സിവിൽ ഇലക്ട്രിക്കൽ)/ പി.ജി.( ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെ ന്റ്/ ഫെസിലിറ്റീസ് മാനേജ്മെന്റ്),

സ്റ്റൈപ്പൻഡ്: 55,000 രൂപ

പ്രായം:. 21-28 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).അപേക്ഷാഫീസ്: വനിതകൾ
ക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഭിന്നശേഷി വിഭാഗക്കാർ ക്കും 100 രൂപ. മറ്റുള്ളവർക്ക് 600 രൂപ.

എഴുത്തുപരീക്ഷ ബെംഗളൂരു, ചെന്നൈ തുടങ്ങി വിവിധ കേന്ദ്ര ങ്ങളിലായി ഡിസംബറിൽ നടക്കും.

കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain