മിൽമയിൽ പ്ലാന്റ് അസിസ്റ്റന്റ് പോസ്റ്റിൽ നാളെ ജോലി നേടാം.

മിൽമയിൽ പ്ലാന്റ് അസിസ്റ്റന്റ് ജോലി നേടാം, ഇതാണ് അവസരം.
മിൽമയിൽ പ്ലാന്റ് അസിസ്റ്റന്റ് ജോലി നേടാം, ഇതാണ് അവസരം.

മിൽമയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാണ് അവസരം, വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലി നേടുക, ഷെയർ കൂടി ചെയ്യുക.

🔺വാക്ക്-ഇൻ- ഇന്റർവ്യൂ

തസ്തിക:പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ)

🔺പ്രതീക്ഷിത ഒഴിവുകൾ: 07
നിയമനം: താൽക്കാലികം (179 ദിവസം).

🔺യോഗ്യത വിവരങ്ങൾ 

10-ാം ക്ലാസ്സ് പാസ്സായിരിയ്ക്കണം, ബിരുദധാരികൾ ആകരുത്.

പ്രായം:01.01.2023-ൽ 18 വയസ്സ് തികഞ്ഞിരിക്കണം. 40 വയസ്സ് കവിയരുത്.(ഉയർന്ന പ്രായപരിധിയിൽ SC/ST വിഭാഗത്തിന് 5 വർഷവും, OBC)എക്സ് സർവ്വീസ്മെൻ വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്..
പ്രതിമാസ വേതനം-14000/- + അറ്റൻഡൻസ് ബോണസ് 3000/- രൂപയും (അറ്റൻഡൻസിന് വിധേയം).

🔺നിബന്ധനകൾ

തെരഞ്ഞെടുക്കപ്പെടുന്നവർ 40000/- രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മേൽ തുകയ്ക്ക് തുല്യമായ ഒരു ഗവൺ മെന്റ് ജീവനക്കാരന്റേയോ മിൽമ സ്ഥിരം ജീവനക്കാരന്റേയോ ഇൻഡിറ്റി ബോണ്ട് ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാധ്യസ്ഥരായിരിയ്ക്കും.

2. രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിയ്ക്കണം. താൽപര്യമുളള അന്നേ ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

തീയതി, സമയം - 04.10.2023, 10 am to 12.30 pm. സ്ഥലം- ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain