പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയിൽ മിൽമയിൽ ജോലി നേടാൻ അവസരം

പരീക്ഷയില്ലാതെ ഇന്റർവ്യൂ വഴിയിൽ മിൽമയിൽ ജോലി നേടാൻ അവസരം,Milma recruitment 2023 apply now,
മിൽമ, കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് എന്നതിന്റെ ചുരുക്കെഴുത്ത്, ഇന്ത്യയിലെ വിജയകരമായ ക്ഷീര സഹകരണ സംഘങ്ങളുടെ ഉജ്ജ്വല ഉദാഹരണമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിൽ സ്ഥാപിതമായ മിൽമ, പ്രാദേശിക കർഷകർക്കിടയിൽ സഹകരണം വളർത്തിയെടുക്കുന്നതിലൂടെ ക്ഷീരവ്യവസായത്തിൽ അതുല്യമായ ഒരു പാത രൂപപ്പെടുത്തിയിട്ടുണ്ട്. ഈ സഹകരണ മാതൃക കർഷകരെ ശാക്തീകരിക്കുകയും അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുകയും സംസ്ഥാനത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള പാലുൽപ്പന്നങ്ങൾ എത്തിക്കുകയും ചെയ്യുന്നു. പാരമ്പര്യം, ഗുണമേന്മ, സാമുദായിക പങ്കാളിത്തം എന്നിവയുടെ വ്യതിരിക്തമായ സമ്മിശ്രണം കൊണ്ട്, കർഷകരുടെയും ഉപഭോക്താക്കളുടെയും ജീവിതത്തെ ഒരുപോലെ സമ്പന്നമാക്കിക്കൊണ്ട്, മിൽമ കേരളത്തിന്റെ കാർഷിക-പോഷക ഭൂപ്രകൃതിയുടെ ഒരു സുപ്രധാന ഭാഗമായി തുടരുന്നു.


മിൽമ റിക്രൂട്ട്മെന്റ് 2023 വന്നിട്ടുള്ള ഒഴിവ്

 പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് ( സെയിൽസ്മാൻ  ), സെക്രട്ടേരിയൽ അസിസ്റ്റന്റ്  എന്നെ ഒഴിവുകളിലേക്കാണ് മിൽമ ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

മിൽമ റിക്രൂട്ട്മെന്റ് 2023 അപേക്ഷകർക്ക് വേണ്ട വിദ്യാഭ്യാസ യോഗ്യത.

പ്ലാന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷ സമർപ്പിക്കാം.അതോടൊപ്പം ഡിഗ്രി ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കില്ല.രണ്ടാമത്തെ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡിഗ്രി ഉണ്ടായിരിക്കണം അതോടൊപ്പം മലയാളം ഇംഗ്ലീഷ് എന്നിവയിൽ ടൈപ്പ് ചെയ്യാൻ അറിഞ്ഞിരിക്കണം.

മിൽമ റിക്രൂട്ട്മെന്റ് 2023 പ്രായപരിധി  വിശദവിവരങ്ങൾ 

01.01.2023-ൽ 18 വയസ്സ് തികഞ്ഞിരിക്കണം.
40 വയസ്സ് കവിയരുത്. (ഉയർന്ന പ്രായപരിധിയിൽ SC/ST വിഭാഗത്തിന് 5 വർഷവും, OBC/എക്സ് സർവ്വീസ്മെൻ
വിഭാഗത്തിന് 3 വർഷവും ഇളവ് ബാധകമാണ്.

മിൽമ റിക്രൂട്ട്മെന്റ് 2023 ശമ്പള വിവരങ്ങൾ.

 പ്ലാന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക്  14000/- + അറ്റൻഡൻസ് ബോണസ് 3000/- രൂപയും (അറ്റൻഡൻസിന് വിധേയം ) മറ്റു പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 19000 രൂപയും ആണ് ശമ്പളം.

മറ്റു പ്രധാനപ്പെട്ട വിശദാംശങ്ങൾ താഴെ.

 പ്ലാന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ തെരഞ്ഞെടുക്കപ്പെടുന്നവർ 40000/- രൂപയുടെ സ്ഥിരനിക്ഷേപം സ്വന്തം പേരിൽ ബാങ്കിൽ നിക്ഷേപിച്ച് അതിന്റെ സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ മേൽ തുകയ്ക്ക് തുല്യമായ ഒരു ഗവൺ മെന്റ് ജീവനക്കാരന്റേയോ മിൽ സ്ഥിരം ജീവനക്കാരന്റേയോ ഇൻഡിറ്റി ബോണ്ട് / ജാമ്യപത്രം എന്നിവയിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കുവാൻ ബാദ്ധ്യസ്ഥരായിരിയ്ക്കും.
രാത്രി ഷിഫ്റ്റുകൾ ഉൾപ്പെടെ ജോലി ചെയ്യുന്നതിന് സന്നദ്ധരായിരിയ്ക്കണം. താൽപര്യമുളള വർ അന്നേ ദിവസം ഒറിജിനൽ സർട്ടിഫിക്കറ്റുകൾ (വയസ്സ്, ജാതി, യോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ) ആയതിന്റെ പകർപ്പ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.

മിൽമ റിക്രൂട്ട്മെന്റ് 2023 ഇന്റർവ്യൂ വിവരങ്ങൾ.

 സെക്രട്ടറിയേറിയൽ  അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള ഇന്റർവ്യൂ തീയതി 05.10.2023, 10. 30 AM to 12.30 PM.

 പ്ലാന്റ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ഇന്റർവ്യൂ നടക്കുന്നത് 04.10.2023, 10 am to 12.30 pm
ക്ഷീര ഭവൻ, പട്ടം, തിരുവനന്തപുരം.

 കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉള്ളവർ  താഴെ കാണുന്ന പേജിൽ നിന്ന് നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് വായിക്കുക. 

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain