കേരളത്തിൽ പാതിനാല് ജില്ലകളിലും ജോലി അവസരങ്ങൾ | new jobs in kerala

കേരളത്തിൽ പാതിനാല് ജില്ലകളിലും ജോലി അവസരങ്ങൾ 

സർക്കാർ സ്ഥാപനങ്ങളിലെ ജോലികളും പ്രൈവറ്റ് ജോലി ഒഴിവുകളും ആയി കേരളത്തിൽ വിവിധ ജില്ലകളിൽ വന്നിട്ടുള്ള എല്ലാവിധ ജോലി ഒഴിവുകളും ചുവടെ കൊടുക്കുന്നു. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക പരമാവധി ഷെയർ കൂടി ചെയ്യുക.

🆕 ഫ്ളിപ്കാർട്ട് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്

കേരളത്തിലുടനീളം, ജില്ലകളിലെ എല്ലാ പ്രദേശങ്ങളിലും ഫ്ളിപ്കാർട്ട് ഡെലിവറി സ്റ്റാഫിനെ ആവശ്യമുണ്ട്, 45 വയസ് വരെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും, മാസം 20,000 രൂപയിൽ അധികം സാലറി ലഭിക്കും, സ്വന്തമായി ടൂ വീലർ ഉള്ളവർക്കാണവസരം, താത്പര്യമുള്ളവർ ബയോഡാറ്റ / പേരും സ്ഥലവും ജില്ലയും,ഫോൺ നമ്പറും വാട്ട്സാപ്പ് ചെയ്യുക,
ഫോൺ - 87 14 74 81 49.

🔰 കണ്ണൂർ ജില്ലയിൽ, വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ഡിസ്പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു,
യോഗ്യത: പ്ലസ്‌ ടു തത്തുല്യം. ഗവ.ഹോമിയോ
ഡിസ്പെൻസറികളിൽ ജോലി ചെയ്തവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും രജിസ്ട്രേഷൻ ഉള്ള ഹോമിയോ ഡോക്ടറുടെ കീഴിൽ ജോലി ചെയ്തവർക്കും മുൻഗണന. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം,
താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 4ന് രാവിലെ 11 മണി മുതൽ വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ : 0497 277 81 06.

🔰 മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലർക്കിനെ നിയമിക്കുന്നു. കായിക താരങ്ങൾക്ക് മുൻഗണനയുണ്ട്. അംഗീകൃത സർവ്വകലാശാല ബിരുദം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള കാലയളവിൽ പഠിച്ച് നേടിയ കമ്പ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ് (മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്, നിയമാനുസൃതമായ പ്രായ പരിധി ബാധകമായിരിക്കും. അപേക്ഷകർ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഒക്ടോബർ 4ന് വൈകീട്ട് 5 ന് മുമ്പായി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676 505 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കായികതാരങ്ങൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഫോൺ : 0483 273 47 01.

🔰 കേരള ഹൈക്കോടതിയിൽ വാച്ച്മാൻ തസ്തികയിലുള്ള നിയമനത്തിന് ഇന്ത്യൻ പൗരന്മാരായ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി വിജയം അഥവാ തത്തുല്യമാണ് യോഗ്യത. ബിരുദധാരിയാകരുത്. മികച്ച ശരീരപ്രകൃതി, രാത്രിയും പകലും നിർദ്ദേശാനുസരണം ജോലി ചെയ്യാനുള്ള സന്നദ്ധത എന്നിവയും വേണം. ഉദ്യോഗാർഥികൾ 02/01/1987 നും 01/01/2005 നും ഇടയിൽ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം. പ്രായം സംബന്ധിച്ച മറ്റ് ഇളവുകൾ വിശദമായ വിജ്ഞാപനത്തിൽ ലഭിക്കും, സാലറി സ്കെയിൽ: 24400 മുതൽ 55200 രൂപ വരെ. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിൽ (www.hckeralarecruitment.nic.in) ലഭിക്കും. ഉദ്യോഗാർഥികൾക്ക് ഈ പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 26.

🔰 RKVY പദ്ധതി പ്രകാരം പാലക്കാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി പദ്ധതിയിൽ താത്ക്കാലികാ അടിസ്ഥാനത്തിലുള്ള വെറ്ററിനറി ഡോക്ടർ നിയമനത്തിന് ഒക്ടോബർ നാലിന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറിൽ കൂടിക്കാഴ്ച നടക്കും. നിയമന കാലാവധി 89 ദിവസമാണ്. താത്പര്യമുള്ളവർ ഡിഗ്രി സർട്ടിഫിക്കറ്റും മറ്റ് അനുബന്ധ രേഖകളും സഹിതം എത്തേണ്ടതാണ്. പ്രതിമാസ വേതനം 44,020 രൂപ. : 0491 252 02 97.

🔰 കൊടുങ്ങല്ലൂർ ഐസിഡിഎസ് പ്രോജക്ടിൽ ഉൾപ്പെട്ട എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്കും ഭാവിയിൽ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കും എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി ജയിച്ചിരിക്കണം. എസ്എസ്എൽസി ജയിച്ചവർ അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കാൻ പാടില്ല.18നും 46നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഒക്ടോബർ 16 ന് 4 നകം എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കും. ഫോൺ: 0480 280 55 95.

🔰 തിരുവനന്തപുരം റീജിയണൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡ് (MILMA - Plant Assistant Recruitment) - മിൽമ, വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III (സെയിൽസ്മാൻ) 7 ഒഴിവുകൾ, യോഗ്യത: പത്താം ക്ലാസ്, ബിരുദം ഉണ്ടായിരിക്കാൻ പാടില്ല, പ്രായം: 18നും 40നും മധ്യേ, SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും, സാലറി : 14,000 രൂപ, അറ്റൻഡൻസ് ബോണസ്: 3,000 രൂപ. ഇന്റർവ്യൂ തിയതി: 2023 ഒക്ടോബർ 4.

🔰 ശ്രീകൃഷ്ണപുരം ഗവ എൻജിനീയറിങ് കോളെജിൽ 2023- 24 അധ്യയന വർഷം മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നീഷ്യൻ നിയമനം നടത്തുന്നു. THSLC അല്ലെങ്കിൽ SSLC, KGCE, NTC, VHSE, ITI എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ കൂടിക്കാഴ്ച്ചയ്ക്കായി ഒക്ടോബർ മൂന്നിന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഫോൺ: 0466 226 05 65.

🔰 അടിമാലി, മറയൂർ, മൂന്നാർ - ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിൽ ഡേറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു. പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

20 നും 35 നും ഇടയിൽ പ്രായമുള്ളതും ഇടുക്കി ജില്ലയിൽ താമസിക്കുന്നതും 1 ലക്ഷം ലക്ഷം രൂപയിൽ ത താഴെ വാർഷിക വരുമാനമുള്ളതുമായ യുവതീ യുവാക്കൾക്കാണ് അവസരം, ഡി.സി.എ, മലയാളം ടൈപ്പിങ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത.ദേവികുളം താലൂക്കിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ഉണ്ടായിരിക്കും. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്കാണ് നിയമനം. പ്രതിമാസം 16500 രൂപ ഓണറേറിയം ലഭിക്കും. താൽപര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി, വരുമാനം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഒക്ടോബർ 5 ന് രാവിലെ 11 മണിയ്ക്ക് അടിമാലി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം.
ഫോൺ : 0486 422 43 99.

🔰 പാലക്കാട് ജില്ലയിൽ ഗവ പോളിടെക്നിക് കോളെജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ അസിസ്റ്റന്റ് കുക്ക് തസ്തികയിൽ താത്ക്കാലിക നിയമനത്തിനായി ഒക്ടോബർ നാലിന് രാവിലെ 10 ന് ഇന്റർവ്യൂ നടക്കും.

താത്പര്യമുള്ളവർ അന്നേദിവസം സർട്ടിഫിക്കറ്റുകൾ സഹിതം ഈ സ്ഥാപനത്തിന്റെ പൊള്ളാച്ചി റോഡിൽ സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ പ്രിൻസിപ്പാൾ മുമ്പാകെ എത്തേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ഏഴാം ക്ലാസ് പാസ് ആയിരിക്കണം. എന്നാൽ ബിരുദം ഉണ്ടായിരിക്കരുത്. പാചകമേഖലയിൽ ഒരു വർഷത്തെ മുൻപരിചയം വേണം. ഉദ്യോഗാർത്ഥികൾ ഹോസ്റ്റലിൽ താമസിച്ചു ജോലി ചെയ്യാൻ സന്നദ്ധരായിരിക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഫോൺ: 0491 257 26 40

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain