ദിവസം 1205 രൂപ ശമ്പളം, അഡാക്കിൽ ജോലി നേടാൻ അവസരം.

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (ADAK) യിൽ ഒഴിവുള്ള ഫാം ടെക്നീഷ്യൻ / പ്രോജക്ട് കോ-ഓർഡിനേറ്റർ / സബ്ഇൻസ്പെക്ടർ തസിതികയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
1205 രൂപ ദിവസവേതനമായി നൽകും.
BFSC അല്ലെങ്കിൽ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ Agency of Development for Aquaculture, Kerala (ADAK), TC 29/3126, Reeja, Minchin Road Vazhuthacaud എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ നവംബർ 15നകം അപേക്ഷിക്കണം.

🔺തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു.

താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നഴ്സിംഗ് പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം.
നിശ്ചിത യോഗ്യതയുളളവർ നവംബർ 17 രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.

🔺ആറ്റിങ്ങൽ ഗവ ഐ.ടി.ഐ യിൽ നിലവിലുള്ള ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡിൽ മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിംഗ് ഡിഗ്രി/ഡിപ്ലോമ അല്ലെങ്കിൽ.


 NTC യും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവരിൽ നിന്നും ഒരു ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം നവംബർ 10 ന് നടത്തും.
താത്പര്യമുള്ള ഈ വിഭാഗത്തിലുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി അന്നേ ദിവസം രാവിലെ 10.30 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം.

🔺രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സർജൻ തസ്തികയിൽ നിയമനം നടത്തുന്നു.
ദിവസവേതനാടിസ്ഥാനത്തിലുള്ള താൽകാലിക ഒഴിവിലേക്ക് നവംബർ 10 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യു നടക്കും .യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain