60000 രൂപ തുടക്ക ശമ്പളത്തിൽ പത്താം ക്ലാസ് ഉള്ളവർക്ക് ഫയർമാൻ ജോലി നേടാം - Army Air Defence College Recruitment 2023

 പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ഫയർമാൻ തസ്തികയിൽ  ഉദ്യോഗാർത്ഥികൾക്ക് തപാൽ വഴി അപേക്ഷിക്കാം . നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
 അപേക്ഷിക്കുന്നവരുടെ പ്രായപരിധി ഇതാണ്, അപേക്ഷകന്റെ കുറഞ്ഞ പ്രായം 18 വയസ്സും അപേക്ഷകന്റെ  പരമാവധി പ്രായം 27 വയസ്സും ആയിരിക്കണം, എന്നിരുന്നാലും നിയമാനുസൃതമായ വയസ്സളവ് ബാധകമായവർക്ക്  പരമാവധി പ്രായം 32 വയസ്സായിരിക്കണം.

അപേക്ഷകളുടെ യോഗ്യത സംബന്ധിച്ച കാര്യങ്ങൾ താഴെ നൽകുന്നു.

🔺അപേക്ഷകർ ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് മെട്രിക്കുലേഷൻ അല്ലെങ്കിൽ പത്താം ക്ലാസ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

🔺 ഉദ്യോഗാർത്ഥികൾ നിർദ്ദിഷ്ട ഫിസിക്കൽ സ്റ്റാൻഡേർഡുകൾ പാലിക്കണം, അതിൽ ഇവ ഉൾപ്പെടുന്നു:
ഉയരം : ഏറ്റവും കുറഞ്ഞ ഉയരം 165 സെന്റീമീറ്റർ.
നെഞ്ച് : നെഞ്ചിന്റെ അളവ് 81.5 മുതൽ 85 സെന്റീമീറ്റർ വരെയാകണം.
ഭാരം : സ്ഥാനാർത്ഥിയുടെ ഭാരം കുറഞ്ഞത് 50 കിലോഗ്രാം ആയിരിക്കണം.

 അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ' തപാൽ വിലാസം: "ദ കമാൻഡന്റ്, ആർമി എയർ ഡിഫൻസ് കോളേജ്, ഗോലബന്ധ (പിഒ), ഗഞ്ചം (ജില്ല) - 761052 (ഒഡീഷ)."   എന്നാ അഡ്രസ്സിലേക്ക് തപാൽ വഴി അപേക്ഷകൾ അയക്കുക.അവസാന തിയതി 2023 ഡിസംബർ 11 വരെ.

കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ നൽകുന്ന നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain