സംസ്ഥാന ബാലാവകാശ കമ്മിഷനിൽ ഉൾപ്പെടെ നിരവധി ഒഴിവുകൾ

സംസ്ഥാന ബാലാവകാശ കമ്മിഷനിൽ കൺസൾട്ടന്റ് (യുണിസെഫ്) തസ്തികയിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ. / എം.എസ്.സി. കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് യോഗ്യത. പ്രായപരിധി 40 വയസ്.
പ്രവൃത്തിപരിചയം, പ്രതിഫലം, ജോലിയുടെ സ്വഭാവം മുതലായ വിവരങ്ങൾ കമ്മിഷന്റെ വെബ്സൈറ്റിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നോ ലഭിക്കും.

സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നിശ്ചിത ഫാറത്തിലുള്ള അപേക്ഷ ഡിസംബർ ഏഴിനു വൈകിട്ട് അഞ്ചിനു മുമ്പ് സെക്രട്ടറി, കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ, ടി. സി. 27/2980, ശ്രീ ഗണേഷ്, വാൻറോസ് ജങ്ഷൻ, തിരുവനന്തപുരം - 695 034 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

🔺ആലപ്പുഴ: അപ്രന്റിസ് ട്രെയിനിംഗ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി നവംബർ 13ന് രാവിലെ 10 മുതൽ ജൂബിലി മെമ്മോറിയൽ പ്രൈവറ്റ് ഐ.ടി.ഐ.യിൽ നാഷണൽ അപ്രന്റിസ്ഷിപ്പ് മേള നടത്തും.

ആലപ്പുഴ ആർ.ഐ. സെന്ററിന്റെ (വ്യവസായിക പരിശീലന വകുപ്പിന്റെ) നേതൃത്വത്തിലൽ കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പും ചേർന്നാണ് പരിപാടി നടത്തുന്നത്.

ജില്ലയിലെ വിവിധ വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ അപ്രന്റിസുകളെ നേരിട്ട് തെരഞ്ഞെടുക്കും. എഞ്ചിനീയർ, നോൺ എഞ്ചിനീയറീംഗ് ട്രേഡുകളിൽ ഐ.ടി.ഐ. യോഗ്യത നേടിയ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ആധാർ എന്നിവ സഹിതം എത്തണം.


വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്കും അപ്രന്റിസുകളെ തെരഞ്ഞെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടായിരിക്കും.

🔺വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു.

സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്.
പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ.അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain