ആശുപത്രിയിൽ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.


യോഗ്യത എസ്.എസ്.എൽ.സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.

രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും.
സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/ പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

🔺കൊല്ലം നിലമേൽ കടയ്ക്കൽ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് സ്ഥിരം ഹെൽപ്പർ, വർക്കർ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം.

വർക്കർ തസ്തികയിൽ എസ് എസ് എൽ സി പാസായവർക്കും ഹെൽപ്പർ തസ്തികയിലേക്ക് അല്ലാത്തവർക്കും ( എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ ഒന്നു മുതൽ നവംബർ 20നകം ഐ സി ഡി എസ് കാര്യാലയത്തിൽ സമർപ്പിക്കണം.

പ്രായപരിധി: 18-46 പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്കും താത്ക്കാലിക സേവനം ചെയ്തവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
വിവരങ്ങൾ ഐ സി ഡി എസ് ഓഫീസിൽ നിന്നും അതത് പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ലഭിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain