തസ്തികകളും ഒഴിവും
ക്രെഡിറ്റ് ഓഫീസർ (സ്റ്റെയിൽ-II)-50, ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ -III)-50.
യോഗ്യത: എല്ലാ സെമസ്റ്റർ/വർഷത്തിലും 60 ശതമാനം മാർ ക്കോടെ നേടിയ ബിരുദം (എസ്. സി, എസ്.ടി, ഒ.ബി.സി, ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാ നംമതി).
ഫുൾടൈം എം.ബി.എ. (ബാങ്കിങ്/ ഫിനാൻസ്/ ബാങ്കിങ് ആൻഡ് ഫിനാൻസ്/ മാർക്കറ്റിങ്/ ഫോറെക്സ്/ ക്രെഡിറ്റ് വിഭാഗക്കാർക്ക് മുൻഗണന)/ പി.ജി.ഡി. ബി.എ./ പി.ജി.ഡി.ബി.എം./ സി.എ./ സി.എഫ്.എ./ ഐ.സി.ഡബ്ല്യു.എ/ ഫിനാൻഷ്യൽ റിസ്ക് മാനേജർ. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിലേക്ക് മൂന്ന് വർഷത്തെ യും ക്രെഡിറ്റ് ഓഫീസർ (കെ യിൽ-III) തസ്തികയിലേക്ക് അഞ്ച് വർഷത്തെയും പ്രവൃത്തിപരിചയം വേണം. യോഗ്യത 30.09.2023-നകം നേടിയിരിക്കണം.
പ്രായം: ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിലേക്ക് 25-32 വയസ്സും ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിലേക്ക് 25-35 വയസ്സുമാണ് പ്രായപരിധി. അർഹരായ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും.
ശമ്പളം: ക്രെഡിറ്റ് ഓഫീസർ
(സ്റ്റെയിൽ-II) തസ്തികയിൽ 48,170- 69,810 രൂപ, ക്രെഡിറ്റ് ഓഫീസർ (സ്റ്റെയിൽ-III) തസ്തികയിൽ 63,840-78230 രൂപ.
തിരഞ്ഞെടുപ്പിനായി നടത്തുന്ന ഓൺലൈൻ പരീക്ഷക്ക് തിരുവ നന്തപുരത്തും പരീക്ഷാകേന്ദ്രമു ണ്ടാവും. 200 മാർക്കിനുള്ള പരീ ക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് സമയം. പ്രൊഫഷണൽ നോളജ്, ജനറൽ ബാങ്കിങ് എന്നിവയെ ആസ്പദമാക്കി ആകെ 100 ചോദ്യങ്ങളാണുണ്ടാവുക.
തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സർവീസ് ബോണ്ട് നൽകണം.ഫീസ്: ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. വിഭാഗക്കാർക്ക് 1180 രൂപയും എസ്.സി, എസ്.ടി, ഭിന്നശേഷിവിഭാഗക്കാർക്ക് 118 രൂപയുമാണ് ജി.എസ്.ടി. ഉൾപ്പെ ടെയുള്ള ഫീസ്.
അപേക്ഷ: ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിൽ നിർദേശിച്ചിരി ക്കുന്ന രേഖകൾ അപേക്ഷയോടൊ പ്പം അപ്ലോഡ് ചെയ്യണം. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്ന www.bankofmaharashtra.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബർ 6