പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ആശാ വർക്കർ ആവാം

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് ആശാ വർക്കർ ആവാം, മറ്റുള്ളവയും 

ആശാ വർക്കറെ തെരഞ്ഞെടുക്കുന്നു
തിരൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്ററിന് കീഴിൽ 33-ാം വാർഡിലേക്ക് ആശാ വർക്കറെ തെരഞ്ഞെടുക്കുന്നു. 25നും 45നും ഇടയിലുളള പത്താം ക്ലാസ് യോഗ്യതയുളള വിവാഹിത, വിവാഹമോചനം നടത്തിയവർ, വിധവകൾ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഫോൺ നമ്പർ ഉൾപ്പെടെയുളള അപേക്ഷ മെഡിക്കൽ ഓഫീസർ, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ തീരൂർ എന്ന വിലാസത്തിൽ നവംബർ 11ന് വൈകീട്ട് അഞ്ചിനുള്ളിൽ സമർപ്പിക്കണം.

മറ്റു നിരവധി ജോലി ഒഴിവുകളും.

🆕 സ്റ്റുഡന്റ് കൗൺസിലർ നിയമനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഐ.ടി.ഡി.പി നിലമ്പൂരിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും പ്രീമെട്രിക് ഹോസ്റ്റലിലും 2023-24 വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസിലർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിംഗ്) യോഗ്യതയുള്ള 25നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

18000 രൂപയും യാത്രാപടി ഇനത്തിൽ പരമാവധി 2000 രൂപയുമാണ് വേതനം. സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകളിലെ യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. റസിഡൻഷ്യൽ സ്ഥാപനമായതിനാൽ താമസിക്കാൻ താത്പര്യമുള്ളവർക്ക് മാത്രം അപേക്ഷിക്കാം.

യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം നവംബർ 13നകം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം.ഫോൺ: 04931 220315.

🆕 ലീഗൽ സർവീസ് സൊസൈറ്റിയിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിയിറ്റിയിൽ അസിസ്റ്റന്റ് ഗ്രേഡ് I തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ വിവിധ വകുപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് (www.kelsa.nic.in) സന്ദർശിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain