ദേവസ്വം ബോർഡിൽ ക്ലാര്‍ക്ക് , പ്യൂണ്‍, ഓഫീസ് സ്റ്റാഫ്‌ തുടങ്ങിയ ഒഴിവുകള്‍ ഇപ്പോൾ അപേക്ഷിക്കാം.

കേരള ദേവസ്വം ബോർഡ് ഇപ്പോൾ ക്ലാർക്ക്, പ്യൂൺ, ക്ലാർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പാർട്ട് ടൈം ശാന്തി, പാർട്ട് ടൈം തളി, പാർട്ട് ടൈം ഓഫീസ് കഴകം കം വാച്ചർ, നാദസ്വരം കം വാച്ചർ, തകിൽ കം വാച്ചർ, പാർട്ട് ടൈം പുരോഹിതൻ, ട്യൂട്ടർ (തകിൽ), ട്യൂട്ടർ (നാദസ്വരം), ട്യൂട്ടർ (പഞ്ചവാദ്യം), ഓവർസിയർ ഗ്രേഡ് III, പബ്ലിക് റിലേഷൻസ് / ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് എന്നിവർക്ക് പ്രായം 18-നും 36-നും ഇടയിൽ ആവണം.ഫിസിഷ്യൻ, കീഴ്ശാന്തി 25-നും 40-നും ഇടയിൽ.കൂടുതൽ വിവരം നോട്ടിഫിക്കേഷനിൽ.

പാർട്ട് ടൈം ശാന്തി

 1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) തന്ത്രവിദ്യാപീഠത്തിൽ നിന്നോ, തിരുവിതാംകൂർ ദേവസ്വം ബോർഡ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും തന്ത്ര വിദ്യാലയങ്ങളിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്.
3) ശാന്തി തസ്തികയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

പാർട്ട് ടൈം തളി, പാർട്ട് ടൈം കഴകം കം വാച്ചർ, ഓഫീസ് അറ്റൻഡന്റ് SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
നാദസ്വരം കം വാച്ചർ യോഗ്യത.

1) SSLC വിജയം അല്ലെങ്കിൽ തതുല്യമായ യോഗ്യത
2) നാദസ്വരം വിഷയത്തിൽ ക്ഷേത്രകലപീഠത്തിൽ നിന്നോ ബോർഡ് അംഗീകരിച്ച സ്ഥാപനത്തിൽ നിന്നോ ഉള്ള യോഗ്യത സർട്ടിഫിക്കറ്റ്.

കൂടുതൽ വായിക്കാൻ താഴെ കാണുന്ന നോട്ടിഫിക്കേഷൻ നോക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain