ഏഴാം ക്ലാസ്സ്‌ ഉള്ളവർക്ക് കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം.

ഏഴാം ക്ലാസ്സ്‌ ഉള്ളവർക്ക് കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം.
കേരള വാട്ടർ അതോറിറ്റി ഇപ്പോൾ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മിനിമം ഏഴാം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം ₹23,000 – 52,600/-വരെ നേടാൻ അവസരം.പ്രായ പരിധി 18-41,
02.01.1982 നും 01.01.2005 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ (രണ്ട് തീയതികളും ഉൾപ്പെടുന്നു). മറ്റ് പ്രായ ഇളവുകളൊന്നും അനുവദിക്കില്ല.

യോഗ്യത സ്റ്റാൻഡേർഡ് VII അല്ലെങ്കിൽ തത്തുല്യ യോഗ്യതയിൽ വിജയിക്കുക.ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത് .

അപേക്ഷാ ഫീസ് നൽകേണ്ടതില്ല.അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക അറിയിപ്പ് PDF പൂർണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.


Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain