ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കല്‍ ഓഫീസര്‍- യോഗ്യത- എം ബി ബി എസ്, സ്ഥിരം ടി സി എം സി രജിസ്‌ട്രേഷന്‍. പ്രവര്‍ത്തിപരിചയം അഭികാമ്യം. 2023 ഒക്ടോബര്‍ 31ന് 62 വയസ്.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍- യോഗ്യത- ബി എസ് സി നഴ്‌സിങ് /ജി എന്‍ എം. കേരള നഴ്‌സ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടാകണം. 2023 ഒക്ടോബര്‍ 31ന് പ്രായപരിധി 40 വയസ്.

ജനനതീയതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പും ബയോഡേറ്റയും സഹിതം നവംബര്‍ 24ന് വൈകിട്ട് അഞ്ചിനകം ആരോഗ്യ കേരളം തൃശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.


🔰ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഇ.സി.ജി, എക്‌സ്-റേ എന്നീ തസ്തികകളില്‍ ഉദ്യോഗാര്‍ഥികളെ താത്ക്കാലികമായി നിയമിക്കുന്നു.

യോഗ്യരായവര്‍ നവംബര്‍ 20ന് രാവിലെ 10ന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം.
യോഗ്യത രേഖകളുടെ അസലും പകര്‍പ്പും കൊണ്ടുവരണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain