താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ആംബുലൻസ് ഡ്രൈവർ, നൈറ്റ് വാച്ചർ, ആശുപത്രി അറ്റൻഡർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ജിഎൻഎം/ ബി.എസ്.സി നഴ്സിംഗ് ബിരുദവും ആറു മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം

പത്താം ക്ലാസ് 'പാസായ ലൈറ്റ് ആൻഡ് ഹെവി ലൈസൻസുള്ള ആറുമാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് ആംബുലൻസ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. പ്രായപരിധി 18നും 40നും ഇടയിൽ.

18നും 50നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായവർക്ക് നൈറ്റ് വാച്ചർ തസ്തികയിലേക്കും, 18നും 40 നും ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായവർക്ക് ആശുപത്രി അറ്റൻഡർ തസ്തികയിലേക്കും അപേക്ഷിക്കാം.

ഈ തസ്തികകളിലേക്കുള്ള നിയമനത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.താത്പര്യമുള്ളവർ നവംബർ 16 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
അഭിമുഖ തീയതി സ്റ്റാഫ് നഴ്സ് -നവംബർ 23 രാവിലെ 10 മണി മുതൽ ആംബുലൻസ് ഡ്രൈവർ നവംബർ 23 ഉച്ചയ്ക്ക് രണ്ട് മണി മുതൽ.

നൈറ്റ് വാച്ചർ നവംബർ 24 രാവിലെ 10 മണി മുതൽ ആശുപത്രി അറ്റൻഡർ നവംബർ 24 ഉച്ചയ്ക്ക് രണ്ടു മണി മുതൽ.

🔺പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ ഐ.ടി.ഡി.പി നിലമ്പൂരിന് കീഴിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലും പ്രീമെട്രിക് ഹോസ്റ്റലിലും 2023-24 വർഷത്തേക്ക് സ്റ്റുഡന്റ് കൗൺസിലർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.എം.എ സൈക്കോളജി അല്ലെങ്കിൽ എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിംഗ്) യോഗ്യതയുള്ള 25നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
18000 രൂപയും യാത്രാപടി ഇനത്തിൽ പരമാവധി 2000 രൂപയുമാണ് വേതനം.

സംസ്ഥാനത്തിന് പുറത്തുള്ള സർവ്വകലാശാലകളിലെ യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. റസിഡൻഷ്യൽ സ്ഥാപനമായതിനാൽ താമസിക്കാൻ താത്പര്യമുള്ളവർക്ക് മാത്രം അപേക്ഷിക്കാം.യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗത്തിലുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം നവംബർ 13നകം നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ സമർപ്പിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain