സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമി റ്റഡിന് (SAIL) കീഴിലുള്ള ജാർഖ ണ്ഡിലെ ബൊക്കാറോ സ്റ്റീൽ പ്ലാ ന്റിൽ അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി തസ്തികയിലെ 85 ഒഴിവി ലേക്ക് അപേക്ഷ ക്ഷണിച്ചു.
സംവരണപ്രകാരമുള്ള ഒഴിവുകൾ
🔹ജനറൽ -35,
🔹ഒ.ബി.സി-10,
🔹ഇ.ഡബ്ല്യു.എസ്-8,
🔹എസ്.സി-10,
🔹എസ്.ടി-22.
സ്റ്റൈപെൻഡ്: പരിശീലന കാലയളവിൽ ആദ്യവർഷം പ്രതിമാസം 12,900 രൂപയും രണ്ടാം വർഷം 15,000 രൂപയും സ്റ്റൈപെൻഡായി ലഭിക്കുന്നതാണ്. ട്രെയിനിങ് വിജ യകരമായി പൂർത്തിയാക്കിയാൽ 25,070-35,070 ശമ്പളസ്കെയിലിൽ നിയമനം ലഭിക്കും.
പ്രായം: 2023 മേയ് 1-ന് 28കവിയരുത് (ഇളവുകൾ ചട്ടപ്ര കാരം)
യോഗ്യത: മെട്രിക്കുലേഷൻ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയി നിങ് നൽകുന്ന അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റ്, അംഗീകാരമുള്ള സ്റ്റീൽ പ്ലാന്റിൽനിന്ന് കുറഞ്ഞത് ഒരു വർഷത്തെ അപ്രന്റിസ്ഷി പ്പ് ട്രെയിനിങ് പൂർത്തിയാക്കിയിരിക്കണം.
തിരഞ്ഞെടുപ്പ്: 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപേക്ഷിക്കുന്ന വർക്ക് മികച്ച കാഴ്ചശക്തിയും കായികക്ഷമതയും വേണം.
അപേക്ഷ ഓൺലൈനായിവേണം അപേക്ഷ നൽകാൻ.
അപേക്ഷാ ഫീസ്: 300 രൂപ ( ഭിന്നശേഷി, എസ്.സി, എസ്. ടി. വിഭാഗങ്ങൾക്ക് 100 രൂപയാണ് ഫീസ്).
വിശദവിവരങ്ങൾക്ക് www.sail.co.in ing സന്ദർശിക്കുക.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25.