കേരളത്തിലെ നിരവധി ഒഴിവുകൾ
1) തൃശ്ശൂര്‍ ജില്ലയില്‍ വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോര്‍ട്ട് വീഡിയോ, റീല്‍സ് എന്നിവ തയ്യാറാക്കി പരിചയമുള്ളവര്‍ക്ക് നവംബര്‍ 30ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തുന്ന വാക്ക് – ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്.എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്. സര്‍ക്കാര്‍ നിരക്കിലുള്ള പ്രതിഫലം നല്‍കും. തയ്യാറാക്കുന്ന ക്രിയേറ്റീവ്‌സിന്റെ പൂര്‍ണ അവകാശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ അവ പ്രസിദ്ധീകരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനുമതിയില്ലാതെ സ്രഷ്ടാവ് പ്രസിദ്ധീകരിക്കാന്‍ പാടില്ല. ഫോണ്‍: 9447973128.
2) കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് നവംബർ 30ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു. സിവിൽ എഞ്ചിനീയർ, ഇലക്ട്രിക്കൽ എഞ്ചിനീയർ, ഇലക്ട്രീഷ്യൻ, നേഴ്സറി ടീച്ചർ, കളക്ഷൻ ക്ലാർക്ക്, സ്‌കൂൾ അറ്റൻഡർ, എച്ച് ആർ എക്സിക്യൂട്ടീവ്, സീനിയർ അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, പ്ലേസ്മെന്റ് കോ ഓർഡിനേറ്റർ, പി ആർ ഒ, അക്കാദമിക് കോ ഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്,
ടെലി കോളർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, ഫ്ളോർ സൂപ്പർവൈസർ, സ്റ്റോർ മാനേജർ, ടീം ലീഡർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് അഡൈ്വസർ, ടെക്‌നീഷ്യൻ, കസ്റ്റമർ റിലേഷൻഷിപ്പ് എക്സിക്യൂട്ടീവ് എന്നിവയാണ് ഒഴിവുകൾ. യോഗ്യത: ബി.ടെക്/ഡിപ്ലോമ സിവിൽ, ഇലക്ട്രിക്കൽ, ഐ ടി ഐ ഇലക്ട്രീഷ്യൻ, എം ബി എ, ഡിഗ്രി, പി ജി, ബി കോം, എം കോം, പ്ലസ് ടു, എൻ ടി ടി സി, എസ് എസ് എൽ സി. താൽപര്യമുള്ളവർ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്തവർ
രജിസ്റ്ററേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 -2707610, 6282942066
3) മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ഓഫീസ് സ്റ്റാഫിനെ നിയമിക്കുന്നു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നവംബര്‍ 29ന് രാവിലെ 10ന് കൂടിക്കാഴ്ച്ച നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും,തൊഴില്‍ പരിചയവുമുള്ളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.
മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04936 282854