ഫീൽഡ് അസിസ്റ്റന്റ്ആവാം,walk in interview Apply now 2023.

ഫീൽഡ് അസിസ്റ്റന്റ്ആവാം,walk in interview Apply now 2023.

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ ജില്ലകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഇപ്പോള്‍ ഫീൽഡ് അസിസ്റ്റന്റ് , കോ-ഓർഡിനേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി ഫീൽഡ് അസിസ്റ്റന്റ് , കോ-ഓർഡിനേറ്റർ തസ്തികയില്‍ മൊത്തം 16 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

ഒഴിവുകൾ ഉള്ള ജില്ലകൾ 

തൃശൂർ-2,

മലപ്പുറം-1,

കോഴിക്കോട്-1,

വയനാട്-1,

കണ്ണൂർ-2,

തിരുവനന്തപുരം-1,

കൊല്ലം-1,

പത്തനംതിട്ട-1,

ആലപ്പുഴ-1,

കോട്ടയം-2,

ഇടുക്കി-1,

എറണാകുളം-1

ഫീൽഡ് അസിസ്റ്റന്റ്

ഫീൽഡ് അസിസ്റ്റന്റ് വി.എച്ച്.എസ്.ഇ. അഗ്രിക്കൾച്ചർ / ഡിപ്ലോമ ഇൻ അഗ്രിക്കൾച്ചർ / തത്തുല്യ യോഗ്യതയുള്ള അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾ.

കോ-ഓർഡിനേറ്റർ      

കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തിപരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികൾ

ഇന്റർവ്യൂ വിവരങ്ങൾ

താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം..

അതാത് ജില്ലകളിൽ താമസിക്കുന്ന ഉദ്യോഗാർഥികൾക്ക് വാക്-ഇൻ-ഇൻ ഇന്റർവ്യൂ രണ്ട് മേഖലകളിലായി നടത്തും. വടക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം : തൃശൂർ-2, മലപ്പുറം-1, കോഴിക്കോട്-1, വയനാട്-1, കണ്ണൂർ-2) നവംബർ 21 ന് രാവിലെ പത്തിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിലും തെക്കൻ ജില്ലകളിൽ (ഒഴിവുകളുടെ എണ്ണം: തിരുവനന്തപുരം-1, കൊല്ലം-1, പത്തനംതിട്ട-1, ആലപ്പുഴ-1, കോട്ടയം-2, ഇടുക്കി-1, എറണാകുളം-1) നവംബർ 30ന് രാവിലെ പത്തിന് കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിലും ഇന്റർവ്യൂകൾ നടത്തും.

വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 21ന് ഉച്ചയ്ക്ക് രണ്ടിന് കോഴിക്കോട് ഗവൺമെന്റ് റസ്റ്റ് ഹൗസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain