ഗവ മെഡിക്കൽ കോളജ്, ആശുപത്രിയിൽ 20,000 രൂപ ശമ്പളത്തിൽ സ്റ്റാഫ് ജോലി നേടാം

മെഡിക്കൽ കോളജ്, ആശുപത്രി ജോലി അവസരം : ജില്ലാ : ഗവ.ടി.ഡി. മെഡിക്കൽ കോളജ്, ആശുപത്രിയിൽ കെ.എ.എസ്.പി, സ്‌കീമിന്റെ ഭാഗമായി ഹാർഡ് ഹോൾഡ് ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ കൊടുത്ത ജോലി വിവരങ്ങൾ പൂർണ്ണമായും വായിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി വിവരങ്ങൾ

പ്രതിമാസ വേതനം 20,000/- രൂപ. എഴുത്ത് പരീക്ഷ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.

പ്രായപരിധി: നവംബർ ഒന്നിന് 40 വയസ് കവിയരുത്. ഇലക്ട്രോണിക്‌സ് , ഇൻഫോർമേഷൻ ടെക്‌നോളജി, കമ്പ്യൂട്ടർ സയൻസ് എന്നിവയിലേതിലെങ്കിലും ത്രിവത്സര ഡിപ്ലോമയോ ബിരുദമോ ഉണ്ടായിരിക്കണം.

ഇ-ഹെൽത്ത് പ്രൊജക്റ്റ് മാനേജ്‌മെൻറ്റ് യൂണിറ്റ് നടത്തിയ പരിശീലനത്തിൽ പങ്കെടുത്ത് ഇഹെൽത്ത് പ്രൊജക്റ്റ് മാനേജ്മെൻറ് സിസ്റ്റത്തിൽ ഒരു വർഷത്തിൽ കവിയാതെ പ്രവൃത്തി പരിചയമുള്ളവർക്കും ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽ പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. താഴെ കൊടുത്ത അപേക്ഷ ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയിൽ നൽകിയിട്ടുള്ള ഈമെയിലിൽ ലഭിക്കുന്ന അപേക്ഷയുടെ പകർപ്പ്, ആധാർ കാർഡ്, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആലപ്പുഴ ഗവ.ടി.ഡി.മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഡിസംബർ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം.

ഓൺലൈൻ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഓഫീസിൽ ലഭിക്കാത്ത സാഹചര്യത്തിൽ ഓൺലൈൻ ആയി നൽകിയ അപേക്ഷ പരിഗണിക്കുന്നതായിരിക്കില്ല.

നിശ്ചിത യോഗ്യത ഇല്ലാത്തവരുടെ അപേക്ഷകൾ യാതൊരു അറിയിപ്പും കൂടാതെ നിരസിക്കുന്നതായിരിക്കും.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain