വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി,ടെക്നിക്കൽ, നോൺ ടെക്നിക്കൽ,ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ 317ഒഴിവ്.

വ്യോമസേനയുടെ ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിൽ കമ്മിഷൻഡ് ഓഫിസർ തസ്‌തികയിൽ 317ഒഴിവ്. സ്ത്രീകൾക്കും അവസരം. 2023 ഡിസംബർ ഒന്നു മുതൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം. AFCAT(AFCAT-01/2024)/NCC Special എൻട്രിയിലൂടെയാണ് പ്രവേശനം. അപേക്ഷകർ അവിവാഹിതരായിരിക്കണം. ഇതു സംബന്ധിച്ച പ്രാഥമിക വിവരങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 25- ഡിസംബർ 1 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

പ്രായം: 01.01.2025): 20-24 വയസ്സ്. 2001 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).
ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്നിക്കൽ ബ്രാഞ്ച്): 20-26 വയസ്സ്. 1999 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം (രണ്ടു തീയതിയും ഉൾപ്പെടെ).

പരിശീലനം: 2025 ജനുവരിയിൽ ഹൈദരാബാദിൽ പരിശീലനം ആരംഭിക്കും. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിന് 62 ആഴ്ചയും ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 52 ആഴ്ച്‌ചയുമാണു പരിശീലനം.

ശമ്പളം (ഫ്ലയിങ് ഓഫിസർ): ₹56,100 – ₹1,77,500 രൂപ. പരിശീലനസമയത്തു ഫ്ലൈറ്റ് കേഡറ്റുകൾക്ക് 56,100 രൂപ സ്റ്റൈപൻഡ് ലഭിക്കും.

പരീക്ഷാഫീസ്: ₹550+GST (എൻസിസി സ്പെഷൽ എൻട്രിയിലേക്ക് ഫീസില്ല). കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://careerindianairforce.cdac. in, https://afcat.cdac.in എന്നീ സൈറ്റുകൾ സന്ദർശിക്കുക. യോഗ്യത ഉൾപ്പെടെ വിശദവിവരങ്ങൾക്ക് ഔദ്യോഗിക വിജ്‌ഞാപനം കാണുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain