എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൻ്റെ ആഭിമുഖ്യത്തിൽ ഇന്റർവ്യു നടത്തുന്നു.

തൃശൂർ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൻ്റെ ആഭിമുഖ്യത്തിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഡിസംബർ 29ന് ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ അഭിമുഖം നടത്തുന്നു.

കോമേഴ്സ്, മാത്ത്സ്, ഇക്കണോമിക്‌സ് അധ്യാപകർ, കമ്പ്യൂട്ടർ സ്റ്റാഫ്/ ഫാക്കൽറ്റീസ്, സെയിൽസ് അസോസിയേറ്റസ്, സൂപ്പർവൈസേഴ്സ്, എസ് എ പി ട്രെയ്നർ, ഫ്ളോർ മാനേജർ/ സൂപ്പർവൈസേഴ്സ്, പൈത്തൺ ഫുൾസ്റ്റാക്ക് ഡെവലപ്പേഴ്സ്, ഡിജിറ്റൽ മാർക്കറിങ് ആൻഡ് ഗ്രാഫിക് ഡിസൈനേഴ്സ്, ലേബഴ്സ്, ബില്ലിങ് അസോസിയേറ്റസ്, മാർക്കറ്റിങ് എക്സിക്യൂട്ടീവ്സ്, കുക്ക്, ഹെൽപ്പേഴ്‌സ് തുടങ്ങിയവയാണ് ഒഴിവുകൾ.

ബി എസ് സി/ എം എസ് സി മാത്ത്സ്, എം എ ഇക്കണോമിക്സസ്, ബി സി എ, എം സി എ, ബി ടെക്ക്, എസ് എ പി സർട്ടിഫൈഡ്, പ്രൊഫഷനൽ ഡിസൈനിങ്, ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സ്, ഏതെങ്കിലും ബിരുദം/ പ്ലസ് ടു/ ഡിപ്ലോമ/ എസ് എസ് എൽ സി എന്നിവയാണ് യോഗ്യത.എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം.

✅ വനിതാ ശിശു വികസന വകുപ്പിനു കീഴിലെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കാക്കനാട് ഗവ.ചിൽഡ്രൻസ് ഹോം എന്നിവിടങ്ങളിൽ വിവിധ തസ്‌തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഒ.ആർ.സി. പ്രൊജക്റ്റ് അസിസ്റ്റൻ്റ്, ഔട്ട് റീച്ച് വർക്കർ, ഗവ. ചിൽഡ്രൻസ് ഹോമിലെ കൗൺസിലർ എന്നീ തസ്തികകളിലാണ് ഒരു വർഷത്തേക്ക് നിയമനം. 2024 ജനുവരി ഒന്നിന് 50 വയസ്സ് കഴിയാത്ത എറണാകുളം ജില്ലാക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജനുവരി 12 നകം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ഗ്രൗണ്ട് ഫ്ലോർ, എ 3ബ്ലോക്ക്, സിവിൽ സ്റ്റേഷൻ, കാക്കനാട്, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain