യോഗ്യത - എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി.
ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 16500 35700.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.
🔺സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ സിസ്റ്റം അനലിസ്റ്റിന്റെ ഒരു ഒഴിവിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 5ന് സ്കോൾ-കേരള സംസ്ഥാന ഓഫീസിൽ (വിദ്യാഭവൻ, പൂജപ്പുര) വാക് ഇൻ ഇന്റർവ്യൂ നടത്തും.
അംഗീകൃത സർവ്വകലാശാലയിൽ നിന്നും നേടിയ ഒന്നാം ക്ലാസ്/രണ്ടാം ക്ലാസ് എം.സി.എ/ബി.ടെക്/ എം.എസ്‌സി (കമ്പ്യൂട്ടർ സയൻസ്) ബിരുദമാണ് യോഗ്യത.
പി.എച്ച്.ബി പ്രോഗ്രാമിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയം, പൈത്തൺ പ്രോഗ്രാമിംഗ് അഭികാമ്യം.
ശമ്പളം: 36,000 രൂപ
ഉദ്യോഗാർഥികൾ രാവിലെ 10ന് യോഗ്യത/പ്രവൃത്തി പരിചയ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം.