പരീക്ഷയില്ലാതെ ആയുർവേദ കോളേജിൽ ജോലി നേടാൻ അവസരം.

പരീക്ഷയില്ലാതെ ആയുർവേദ കോളേജിൽ ജോലി നേടാൻ അവസരം.
തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസിലും അതിന് കീഴിലുള്ള 16 ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലും ഗവൺമെൻ്റ് പ്ലീഡർമാരുടെ ഓഫീസുകളിലും ക്ലറിക്കൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നു.
പട്ടികജാതിവികസനവകുപ്പിന്റെ പരിശീലനപദ്ധതിയുടെ ഭാഗമായി ഒരുവർഷത്തേക്കാണ് നിയമനം. പ്രതിമാസം ഓണറേറിയമായി 10,000 രൂപ ലഭിക്കും.

ബിരുദവും ആറുമാസത്തിൽ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടർ കോഴ്‌സുമാണ് യോഗ്യത, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാർഡ് ഉണ്ടാവണം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട 21നും 35 നും ഇടയിൽ പ്രായമുള്ളർക്ക് അപേക്ഷിക്കാം.

താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസയോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, എംപ്ലോയ്മെന്റ് കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ലഭ്യമാക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 23ന് വൈകിട്ട് 5 വരെ. ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലാണ് നിയമനമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

✅ മത്സ്യഫെഡ് ഒ ബി എം സർവീസ് സെന്ററിലേക്ക് മെക്കാനിക്കിനെ നിയമിക്കും.

യോഗ്യത: ഐ ടി ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷീനിസ്റ്റ് എന്നീ ട്രേഡുകളിൽ യോഗ്യതയുളളവരും ഒ ബി എം സർവീസിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയവും. നിർദിഷ്ട യോഗ്യതയില്ലാത്തവരാണെങ്കിൽ ഒ ബി എം സർവീസിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തിപരിചയം, ഹൈഡ്രോളിക് പ്രെസിങ് മെഷീൻ ഉപയോഗിച്ച് എൻജിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവിണ്യം ഉണ്ടായിരിക്കണം.അസൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ 18 വൈകിട്ട് നാലിനകം ജില്ലാ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ്, ഫിഷറീസ് കോംപ്ലക്‌സ്, നീണ്ടകര പി ഒ, കൊല്ലം 691582. വിലാസത്തിൽ ലഭിക്കണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain