പോളിടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സ്‌കീമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ ഒഴിവുകൾ

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സ്‌കീമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഇന്റർവ്യൂ പങ്കെടുക്കുക.
ജോലി ഒഴിവുകൾ

1.കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്,
2.ജൂനിയര്‍ കണ്‍സള്‍ട്ടന്റ്,
3.ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ്

എന്നീ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.

🔺കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് യോഗ്യത 

ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത.

🔺ജൂനിയര്‍ കണ്‍സള്‍ട്ടന്റ്

ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയം എന്നിവ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയുടെയോഗ്യത.

🔺സ്റ്റാറ്റിസ്റ്റിക്കല്‍ കസള്‍ട്ടന്റ്

പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തില്‍ പ്രവൃത്തിപരിചയം എന്നിവ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കസള്‍ട്ടന്റ് തസ്തികയുടെയും യോഗ്യതകളാണ്. മൂന്ന് തസ്തികകള്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യമാണ്.

 അഭിമുഖം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പോളിടെക്‌നിക് കോളേജില്‍ നടക്കും. ഫോണ്‍: 0483 2750790.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain