ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി ഒഴിവുകൾ

ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരവധി ഒഴിവുകൾ

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്‌തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ.


 അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം - 695009 എന്ന മേൽവിലാസത്തിൽ അയക്കണം.

✅ എറണാകുളം: സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഹെൽപ്പർ തസ്‌തികയിൽ ഹിന്ദു നാടാർ, എസ് ഐ യു സി നാടാർ, ധീവര, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്കുള്ള നാല് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.

എസ്.എസ്.എൽ.സി., പ്രിൻ്റിംഗ് ടെക്നോളജിയിൽ ഡിപ്ലോമ / എസ്.എസ്.എൽ.സി., മെഷീൻ വർക്കിൽ കെ ജി ടി ഇ / പ്രിൻ്റിംഗ് ടെക്നോളജിയിൽ വി എച്ച് എസ് ഇ, മെഷീൻ വർക്കിൽ എൻ.സി.വി. ടി സർട്ടിഫിക്കറ്റ്, പ്രിന്റിംഗ് എസ്റ്റാബ്ലിഷ്മെന്റിൽ ഓഫ്സെറ്റ് പ്രിന്റിംഗ് മെഷീനിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി 18-41 വയസ്.
ഉദ്യോഗാർത്ഥികൾ ഡിസംബർ 27 നകം യോഗ്യത / പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain