🔹മെഡിക്കല്‍ ഓഫീസര്‍,
🔹ഫാര്‍മസിസ്റ്റ്
🔹എ.എന്‍.എം,
🔹സ്വീപ്പര്‍
🔹അറ്റന്‍ഡര്‍
തുടങ്ങിയ തസ്തികകളില്‍ ആണ് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നത്.
നിലവിലുള്ള അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വര്‍ഷം കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
കേരള PSC പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ സാക്ഷ്യപത്രം, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം ഇടുക്കിജില്ലാ കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറിയുടെ ചേമ്പറില്‍ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.