ഒ.പി ക്ലിനിക്കിൽ അറ്റന്‍ഡര്‍ ജോലി മുതൽ നിരവധി ഒഴിവുകൾ|ITDP recruitment job 2024

ഇടുക്കി ജില്ലാ ഐ.റ്റി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ വണ്ണപ്പുറം പഞ്ചായത്തില്‍ വെള്ളക്കയത്ത് പ്രവര്‍ത്തിക്കുന്ന ഒ.പി. ക്ലിനിക്കിലേയ്ക്ക് വിവിധ തസ്തികളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജോലി ഒഴിവുകൾ വായിച്ചു മനസ്സിലാക്കുക നിങ്ങൾക്ക് അനുയോജ്യമായ ജോലി ഉണ്ടെങ്കിൽ നേരിട്ട് ഇന്റർവ്യൂ വഴിജോലി നേടുക.
🔹മെഡിക്കല്‍ ഓഫീസര്‍,
🔹ഫാര്‍മസിസ്റ്റ്
🔹എ.എന്‍.എം,
🔹സ്വീപ്പര്‍
🔹അറ്റന്‍ഡര്‍

തുടങ്ങിയ തസ്തികകളില്‍ ആണ് വാക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നത്.

നിലവിലുള്ള അല്ലെങ്കില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേയ്ക്ക് 1 വര്‍ഷം കാലയളവിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

കേരള PSC പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം.താല്‍പ്പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത വിവരങ്ങൾ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ സാക്ഷ്യപത്രം,സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍,തിരിച്ചറിയല്‍ രേഖ എന്നി പറഞ്ഞ എല്ലാ രേഖകൾ

സഹിതം കളക്ടറേറ്റിലെ ഡെപ്യൂട്ടി കളക്ടര്‍ റവന്യു റിക്കവറിയുടെ ചേമ്പറില്‍ ജനുവരി അഞ്ചിന് രാവിലെ 10.30 ന് മുമ്പായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222399.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain