സോഷ്യൽ വർക്കർ ജോലിക്ക് സ്റ്റാഫിനെ വിളിക്കുന്നു - Social workers job vacancy

സോഷ്യൽ വർക്കർ ജോലിക്ക് സ്റ്റാഫിനെ വിളിക്കുന്നു - Social workers job vacancy
കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സോഷ്യൽ വർക്കർ തസ്‌തികയിൽ താത്‌കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.യോഗ്യത : സോഷ്യൽ വർക്ക് / സോഷ്യൽ സയൻസ്/ സോഷ്യോളജിയിലുളള അംഗീകൃത സർവകലാശാല ബിരുദം.
പ്രസ്തുത മേഖലയിലുള്ള തൊഴിൽ പരിചയം. കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായം : 18-40 വയസ്സ്. ശമ്പളം : 21,175/- .

യോഗ്യരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 28നകം അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

✅കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്. യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ് / ഐ ടി ). ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്‌പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.
പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain