ആസ്പയർ 2024 വി.എച്ച്.എസ് ഇ തൊഴിൽമേള

ആസ്പയർ 2024 തൊഴിൽ മേള
എറണാകുളം മേഖല വൊക്കേഷണൽ ഹയർ സെക്കൻഡറി എജ്യുക്കേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിന്റെ സഹകരണത്തോടെ തൊഴിൽമേള ആസ്പയർ 2024 നടത്തുന്നു.
തൊഴിൽ മേള നടക്കുന്ന സ്ഥലം, തീയതി
2024 ജനുവരി 27 – ന് എസ്.ആർ.വി ഗവ.വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിലാണ് തൊഴിൽ മേള സംഘടിപ്പിക്കുന്നത്.

തൊഴിൽ മേളയിൽ പങ്കെടുക്കാൻ വേണ്ട വിദ്യാഭ്യാസ യോഗ്യത
വി.എച്ച്.എസ്.ഇ കോഴ്സ് പൂർത്തിയായവർക്കും തുടർന്ന് ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവർക്കും അവസരം ലഭിക്കുന്ന വിധത്തിൽ വിവിധ കമ്പനികൾ മേളയിൽ പങ്കെടുക്കും. രജിസ്റ്റർ ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്ക് www.empekm.in എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.

മറ്റ് വിവരങ്ങൾ
സംശയങ്ങൾ ദൂരീകരിക്കുന്നതിനായി സമയത്ത് രാവിലെ 10 മണിമുതൽ 5 മണിവരെ 0484 2422452 / 9447821005 (ഓഫീസ് പ്രവർത്തന സമയത്ത് മാത്രം) / 8301040684 (വാട്സാപ്പ് മാത്രം) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Post a Comment

© Kerala Local Job. All rights reserved. Developed by Jago Desain